വി.എസ്.എസ്.സി.യില്‍ സയന്റിസ്റ്റ്, എഞ്ചിനീയര്‍

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ സയന്റിസ്റ്റ്, എഞ്ചിനീയര്‍ എസ്.സി തസ്‌തികയില്‍ ആറ് ഒഴിവുണ്ട്. ശമ്പളം: 15600-39100+ഗ്രേഡ് പേ 5400, പോസ്റ്റ് നമ്പര്‍: 1225
ഒഴിവ്: 4, യോഗ്യത: ഇന്‍ഡസ്‌ട്രിയല്‍ സേഫ്‌റ്റി എഞ്ചിനീയറിംഗില്‍ എം.ഇ, എം.ടെക്, തത്തുല്യം.
പോസ്റ്റ് നമ്പര്‍: 1226
ഒഴിവ്: 1, യോഗ്യത: റബ്ബര്‍ ടെക്‌നോളജി, പോളിമര്‍ ടെക്‌നോളജി, പോളിമര്‍ സയസ് ആന്റ് ടെക്‌നോളജി എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ എം.ഇ, എം.ടെക്, തത്തുല്യം.
പോസ്റ്റ് നമ്പര്‍: 1227
ഒഴിവ്: 1, യോഗ്യത: നോണ്‍ ഡിസ്‌ട്രിക്‌ടീവ് ടെസ്റ്റിങ്ങില്‍ എം.ഇ, എം.ടെക് തത്തുല്യം.
മുഴുവന്‍ യോഗ്യതയും 60% മാര്‍ക്ക്, തത്തുല്യ ഗ്രേഡില്‍ കുറയാതെ ഉള്ളതായിരിക്കണം.
അപേക്ഷ: www.vssc.gov.in ലൂടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. മെയ് 6 ആണ് ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി. www.vssc.gov.in ല്‍ നല്‍കിയ വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അപേക്ഷ സമര്‍പ്പിക്കണം.
https://www.facebook.com/Malayalivartha