സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ 26ന്

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ-2013 മെയ് 26-ന് രാജ്യത്തെ 45 കേന്ദ്രങ്ങളില്‍ നടക്കും. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയ്ക്കും ഇക്കുറി ഈ പരീക്ഷ ബാധകമാക്കിയിട്ടുണ്ട്. അപേക്ഷിച്ചവരുടെ ഇ-അഡ്മിറ്റ് കാര്‍ഡ് യു.പി.എസ്.സി. വെബ്‌സൈറ്റില്‍ (www.upsc.gov.in) അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷ നിരസിച്ചവരെ ഇതിന്റെ കാരണം ഇ-മെയില്‍ വഴി അറിയിച്ചിട്ടുണ്ട്. വെബ്‌സൈറ്റില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് 011-23385271, 23381125, 23098543 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. അഡ്മിറ്റ് കാര്‍ഡില്‍ ഫോട്ടോ പ്രിന്റ് ചെയ്തിട്ടില്ലെങ്കില്‍ പരീക്ഷയ്‌ക്കെത്തുമ്പോള്‍ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കരുതണം. ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡും കൊണ്ടുവരണമെന്ന് യു.പി.എസ്.സി. അറിയിച്ചു.
പരീക്ഷാഹാളില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വിനിമയസാമഗ്രികള്‍ അനുവദിക്കില്ല. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങള്‍.
https://www.facebook.com/Malayalivartha