പത്താംക്ലാസുകാര്‍ക്ക് കോസ്റ്റ് ഗാര്‍ഡില്‍ നാവിക് ആകാന്‍ അവസരം; ശമ്പളം 21,700 രൂപ; നവംബര്‍ എട്ടിന് മുൻപായി അപേക്ഷിക്കുക

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകരുടെ യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ദേശീയതലത്തില്‍ മികവ് തെളിയിച്ച കായികതാരങ്ങള്‍, സര്‍വീസിനിടെ മരിച്ച കോസ്റ്റ്ഗാര്‍ഡ് യൂണിഫോം ജീവനക്കാരുടെ മക്കള്‍ എന്നിവര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതിയാകും.
അപേക്ഷകരുടെ പ്രായപരിധി 01.04.2020-ന് 18-22 വയസ്സിനും ഇടയ്ക്ക് ആയിരിക്കണം. 01.04.1998-നും 31.03.2002-നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ വയസ്സിളവ് ഉണ്ട്.
അപേക്ഷകരുടെ ശാരീരികയോഗ്യത: ഉയരം: 157 സെ.മീ., മിനിമം 5 സെ.മീറ്റര്‍ നെഞ്ചളവ് വികാസം, പ്രായത്തിനനുസരിച്ച തൂക്കം. മികച്ച കാഴ്ചശക്തി. 20 സ്‌ക്വാട്ട്അപ്പ്, 10 പുഷ്അപ്പ്, ഏഴ് മിനിറ്റില്‍ 1.6 കിലോമീറ്റര്‍ ഓട്ടം എന്നിവയുള്‍പ്പെടുന്നതാണ് ശാരീരികക്ഷമതാപരിശോധന. ശമ്പളം: 21,700 രൂപ അടിസ്ഥാനശമ്പളം, മറ്റ് അലവന്‍സുകള്‍. അപേക്ഷിക്കേണ്ടുന്ന വിധം ഇങ്ങനെയാണ് : www.joinindiancoastguard.gov.in എന്ന വെബ്സൈറ്റ് വഴി ഒക്ടോബര്‍ 30 മുതല്‍ ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ്ലോഡ് ചെയ്യണം. കേരളമുള്‍പ്പെടുന്ന വെസ്റ്റേണ്‍ സോണില്‍നിന്നുള്ള അപേക്ഷകര്‍ക്ക് മുംബൈയിലാണ് പരീക്ഷാകേന്ദ്രം. അഡ്മിറ്റ്കാര്‍ഡ് നവംബര്‍ 17-22 തീയതിക്കുള്ളില്‍ കോസ്റ്റ്ഗാര്‍ഡ് വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക 2020 മാര്‍ച്ചില്‍ പ്രസിദ്ധപ്പെടുത്തും. ഇവര്‍ക്കുള്ള പരിശീലനം 2020 ഏപ്രിലില്‍ ആരംഭിക്കും. നവംബര്‍ എട്ടിന് മുൻപായി അപേക്ഷിക്കുക.
എഴുത്തുപരീക്ഷയെഴുതാന്‍ ക്ഷണിക്കപ്പെട്ടാല്‍ കൊണ്ടുവരേണ്ട രേഖകള്‍:ഏറ്റവും പുതിയ ഫോട്ടോ ഒട്ടിച്ച ഒറിജിനൽ ക്ലാസ് പത്താം പാസ് സർട്ടിഫിക്കറ്റും മാർക്ക് ഷീറ്റും. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് മാർക്ക് ഷീറ്റിന്റെയും പാസ് സർട്ടിഫിക്കറ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പകർപ്പുകൾ സമർപ്പിക്കാം. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികൾ രജിസ്ട്രാർ / ചാൻസലർ മേധാവി വ്യക്തമായി ഒപ്പിട്ട സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഒറിജിനൽ ജാതി സർട്ടിഫിക്കറ്റ്, ഇഡബ്ല്യുഎസിനുള്ള വരുമാന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് / വോട്ടർ ഐഡി കാർഡ്, പാൻ കാർഡ്, സ്കൂൾ / കോളേജ് ഐഡി കാർഡ് അല്ലെങ്കിൽ മറ്റേതെങ്കിലും ഫോട്ടോ ഐഡന്റിറ്റി പ്രൂഫ് പോലുള്ള ഐഡന്റിറ്റി തെളിവ്. നീല പശ്ചാത്തലമുള്ള സമീപകാലത്ത് എടുത്ത പാസ്‌പോർട്ട് വലുപ്പ ഫോട്ടോഗ്രാഫുകൾ.
https://www.facebook.com/Malayalivartha