അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം; അഭിമുഖം നവംബര്‍ 19 ന്

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജില്‍ സ്വസ്ഥ വൃത്ത വകുപ്പില്‍ അധ്യാപക തസ്തികയിലേക്ക് കരാര്‍ നിയമനം. ഈ വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജനന തീയതി,
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡാറ്റയും സഹിതം അഭിമുഖത്തിന് ഹാജരാകുക. നവംബര്‍ 19 ന് രാവിലെ 10.30 ന് കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വച്ചാണ് അഭിമുഖം..കൂടുതൽ വിവരങ്ങൾക്കായി ഈ ഫോണ്‍ നമ്പറിൽ ബന്ധപ്പെടുക 0497 2800167.
https://www.facebook.com/Malayalivartha


























