അറിഞ്ഞോ ? സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 4103 ഒഴിവുകള്‍; ഡിസംബര്‍ എട്ട് വരെ അപേക്ഷിക്കാം

സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിൽ ജോലിക്കായി അപേക്ഷിക്കാം. 4103 അപ്രന്റിസ് ഒഴിവുകളിലേക്കാണ് അപേക്ഷിക്കാവുന്നത്. കാര്‍പെന്റര്‍, എസി മെക്കാനിക്, ഫിറ്റര്‍, ഇലക്ട്രിഷ്യന്‍, വെല്‍ഡര്‍, പെയിന്റര്‍, ഡീസല്‍ മെക്കാനിക് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. സൗത്ത് സെന്‍ട്രല്‍ റെയില്‍വേക്ക് കീഴിലുള്ള വിവിധ യൂണിറ്റുകളിലായിട്ടാണ് അവസരമുള്ളത്. ഒഴിവുകള്‍ ഉള്ളത് ഈ തസ്തികളിലേക്കാണ്. എസി മെക്കാനിക് - 249 ഒഴിവുകൾ ഉണ്ട്. കാര്‍പെന്റര്‍ - 16 ഒഴിവുകൾ ഉണ്ട്. ഡീസല്‍ മെക്കാനിക് - 640 ഒഴിവുകൾ ഉണ്ട്. ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് - 18 ഒഴിവുകൾ ഉണ്ട്. ഇലക്ട്രിഷ്യന്‍ - 871 ഒഴിവുകൾ ഉണ്ട്. ഇലക്ട്രോണിക് മെക്കാനിക് - 102 ഒഴിവുകൾ ഉണ്ട്. ഫിറ്റര്‍ - 1460 ഒഴിവുകൾ ഉണ്ട്. മെക്കാനിസ്റ്റ് - 74 ഒഴിവുകൾ ഉണ്ട്. എംഎംഡബ്ല്യൂ - 24 ഒഴിവുകൾ ഉണ്ട്. എംഎംടിഎം - 12 ഒഴിവുകൾ ഉണ്ട്. പെയിന്റര്‍ - 40 ഒഴിവുകൾ ഉണ്ട്. വെല്‍ഡര്‍ - 597 ഒഴിവുകൾ ഉണ്ട്.
അപേക്ഷകർക്ക് വേണ്ടുന്ന യോഗ്യത: പത്താംക്ലാസ് ജയിച്ചവർക്കും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും അപേക്ഷിക്കാവുന്ന യോഗ്യത ഉണ്ട്. അപേക്ഷകരുടെ പ്രായ പരിധി 15 വയസ്സിനും 24 വയസിനും മധ്യേയുള്ളവർക്ക് അപേക്ഷിക്കാം. ഡിസംബര്‍ എട്ട് അടിസ്ഥാനപ്പെടുത്തിയാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗങ്ങള്‍ക്ക് വയസ്സിൽ ഇളവുകള്‍ അനുവദിക്കുന്നതാണ്. ഓണ്‍ലൈനായി വേണം അപേക്ഷ അയക്കേണ്ടുന്നത്. scr.indianrailways.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യുക. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍ നിന്നും കിട്ടുന്നതാണ്. അപേക്ഷാ ഫീസ്: 100 രൂപയാണ്. എസ്.സി, എസ്.ടി, വനിതകള്‍, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്ന അപേക്ഷകര്‍ക്ക് ഫീസ് അടയ്‌ക്കേണ്ടുന്ന ആവശ്യമില്ല. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി - ഡിസംബര്‍ എട്ട്..
എസ്‌എസ്‌സി / പത്താം ക്ലാസ് മാർക്ക് ഷീറ്റ്, ഏകീകൃത മാർക്ക് മെമ്മോ അല്ലെങ്കിൽ സെമസ്റ്റർ തിരിച്ചുള്ള മാർക്ക് മെമ്മോ, വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന നിർദ്ദിഷ്ട ഫോർമാറ്റുകളിൽ എസ്‌സി / എസ്ടി / ഒബിസി / ഇഡബ്ല്യുഎസ് കാൻഡിഡേറ്റ് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, പിഡബ്ല്യുഡി അപേക്ഷകർക്ക്, വൈകല്യ സർട്ടിഫിക്കറ്റ്, ഗ്രാഫ്ചി ത്രം 1Mb വലുപ്പത്തിൽ കൂടാത്ത ഒരു പാസ്‌പോർട്ട് വലുപ്പ ഫോട്ടോ , അപേക്ഷകന്റെ ഒപ്പ്, മുൻ സൈനികർക്കും മുൻ സൈനികരുടെ കുട്ടികൾക്കുമുള്ള ഡിസ്ചാർജ് സർട്ടിഫിക്കറ്റ്, സെർവിംഗ് ജവാൻ / സായുധ സേനയിലെ ഉദ്യോഗസ്ഥരുടെ കുട്ടികൾക്കുള്ള സേവന സർട്ടിഫിക്കറ്റ്, എന്നിവ അപ്‌ലോഡ് ചെയ്യണം. അപ്പോൾ വേഗത്തിൽ അപേക്ഷിച്ചോളൂ.
https://www.facebook.com/Malayalivartha


























