യുണൈറ്റഡ് കൊമേഴ്സ്യല്‍ ബാങ്ക് വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം..ഓൺലൈൻ അപേക്ഷ നാളെ മുതൽ

യുണൈറ്റഡ് കൊമേഴ്സ്യല്‍ ബാങ്ക് വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . നാളെ മുതൽ ഓൺലൈൻ അപേക്ഷ സ്വീകരിച്ചു തുടങ്ങും . സ്‌പെഷലിസ്റ്റ് ഓഫീസര്‍- സ്‌കെയില്‍ I, സ്‌കെയില്‍ II തസ്തികളിലേക്കാണ് റിക്രൂട്ട്‌മെന്റ്. ucobank.com എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ആകെ ഒഴിവ് 93. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 17.
ഓണ്‍ലൈന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു നിയമനം. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കൂടുതലാണെങ്കില്‍, അന്തിമ അഭിമുഖത്തിന് മുമ്പായി സൈക്കോമെട്രിക് ടെസ്‌റ്റോ ഗ്രൂപ്പ് ചര്‍ച്ചയോ നടത്തും. നിയമനം ലഭിക്കുന്നവര്‍ക്കു പ്രൊബേഷന്‍ കാലയളവ് ഉണ്ടാകും
ഉദ്യോഗാര്‍ത്ഥികള്‍ ബിരുദധാരികളായിരിക്കണം. തസ്തിക അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങളില്‍ വ്യത്യാസമുണ്ട്. ചില തസ്തികകളിലെ നിയമനത്തിനു തൊഴില്‍ പരിചയവും നിര്‍ബന്ധമാണ്.
അപേക്ഷകര്‍ക്കു കുറഞ്ഞത് 21 വയസ് വേണം. സെക്യൂരിറ്റി ഓഫീസര്‍ തസ്തികയ്ക്ക് ഉയര്‍ന്ന പ്രായപരിധി 40. മറ്റു തസ്തികകളില്‍ ഉയര്‍ന്ന പ്രായം 30 വയസ്.
ഓഫീസര്‍ സ്‌കെയില്‍ -I തസ്തികയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു 23,700 രൂപ മുതല്‍ 42,020 വരെയും സ്‌കെയില്‍ -II തസ്തികയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു 31,705 മുതല്‍ 45,950 രൂപ വരെയുമായിരിക്കും ശമ്പളം
ഉദ്യോഗാര്‍ത്ഥികള്‍ ബോണ്ട് ഒപ്പിടണം. ഇതുപ്രകാരം കുറഞ്ഞത് മൂന്നു വര്‍ഷം ബാങ്കില്‍ സേവനമനുഷ്ഠിക്കണം. ഉദ്യോഗാര്‍ത്ഥി ബോണ്ട് ലംഘിച്ചാല്‍ ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞ തുക നൽകാൻ ബാധ്യസ്ഥമാണ്.
https://www.facebook.com/Malayalivartha