പോലീസില്‍ 34 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം
പോലീസില്‍ വനിതാ-പുരുഷ ഡ്രൈവര്‍മാര്‍, കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനില്‍ സ്റ്റെനോഗ്രാഫര്‍/സി എ എന്നിങ്ങനെ 34 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം അംഗീകരിച്ചു. നവംബര്‍ 30-ന്റെ ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതാണ്. 2025 ജനുവരി ഒന്ന് വരെ അപേക്ഷിക്കാം.
ആരോഗ്യവകുപ്പില്‍ സയന്റിഫിക് ഓഫീസര്‍, മില്‍മയില്‍ ടെക്നിക്കല്‍ സൂപ്രണ്ട്, മെഡിക്കല്‍ കോളേജുകളില്‍ ലബോറട്ടറി ടെക്നീഷന്‍, കേരഫെഡില്‍ ഫയര്‍മാന്‍, കെഎഫ്‌സിയില്‍ അസിസ്റ്റന്റ്, കയര്‍ഫെഡില്‍ മാര്‍ക്കറ്റിങ് മാനേജര്‍, ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ അസിസ്റ്റന്റ് മാനേജര്‍, വിവിധ ജില്ലകളില്‍ മരാമത്ത് വകുപ്പില്‍ ലൈന്‍മാന്‍ തുടങ്ങിയ തസ്തികകളിലേക്കുമുള്ള ഒഴിവുകളില്‍ ഉടന്‍ വിജ്ഞാപനമിറക്കുന്നതാണ്.
" f
https://www.facebook.com/Malayalivartha