ഭിന്നശേഷിക്കാരില്‍ നിന്നും സൂപ്പര്‍ ന്യൂമററി നിയമനത്തിനായി സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷിക്കാരില്‍ നിന്നും സൂപ്പര്‍ ന്യൂമററി നിയമനത്തിനായി സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. 1999 ഓഗസ്റ്റ് 16 മുതല്‍ 2023 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താല്‍ക്കാലികമായി നിയമനം ലഭിച്ച് സര്‍ക്കാര്‍ സര്‍വീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡ്, കോര്‍പറേഷന്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ എന്നിവിടങ്ങളില്‍ 179 ദിവസം സേവനം പൂര്‍ത്തിയാക്കിയിട്ടുള്ളതും നാളിതുവരെ സ്ഥിര നിയമനം ലഭിച്ചിട്ടില്ലാത്തവരുമായ ഭിന്നശേഷിക്കാര്‍ക്കാണ് അവസരം. അപേക്ഷകര്‍ രേഖകള്‍ സഹിതം അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് മാര്‍ച്ച് 31നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: swdkerala@gmail.com.
https://www.facebook.com/Malayalivartha