ഫോട്ടോയില്‍ തീയതിയും പേരുമില്ലാത്തവര്‍ക്ക് തിരുത്താന്‍ പി.എസ്.സി അവസരമൊരുക്കുന്നു

പി.എസ്.സി അപേക്ഷക്കൊപ്പമുളള ഫോട്ടോയില്‍ പേരും തീയതിയും രേഖപ്പെടുത്താന്‍ വിട്ടുപോയവര്‍ക്കു തിരുത്താന്‍ ഒരവസരം കൂടി നല്‍കും. 2011 ജനുവരി ഒന്നു മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ക്കും 2012 ജനുവരി ഒന്നു മുതല്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കും ഇന്നു മുതല്‍ തെറ്റു തിരുത്താന്‍ അവസരം ഉണ്ടാകും.
എഴുത്തുപരീക്ഷയോ അഭിമുഖമോ പ്രായോഗിക പരീക്ഷയോ സര്‍ട്ടിഫിക്കറ്റ് പരിശോധനയോ നടത്താത്ത മുഴുവന്‍ തസ്‌തികകള്‍ക്കും തീരുമാനം ബാധകമാണ്. 45 ദിവസത്തേക്കാണു പ്രത്യേകാനുമതി. ഫൈനല്‍ പരിശോധനയിലൂടെ ഉറപ്പുവരുത്താനും ആവശ്യമായ തിരുത്തല്‍ വരുത്താനും സാധിക്കും. ഫോട്ടോയിലെ പേരും തീയതിയും രേഖപ്പെടുത്തണമെന്ന നിബന്ധന മാറ്റേണ്ടതും പി.എസ്.സി. യോഗം തീരുമാനിച്ചു.
ഓണ്‍ലൈന്‍ അപേക്ഷയുടെയും ഒറ്റത്തവണ രജിസ്‌ട്രേഷന്റെയും ഭാഗമായി ഫോട്ടോയില്‍ ഉദ്യോഗാര്‍ഥികള്‍ പേരും ഫോട്ടോയെടുത്ത തീയതിയും രേഖപ്പെടുത്തണമെന്നായിരുന്നു നിബന്ധന. തീയതി 2011 ജനുവരി ഒന്നിനു ശേഷമായിരിക്കണം. ഇതു പാലിക്കാത്തവരെ രണ്ടു വര്‍ഷമായി പി.എസ്.സി. പരീക്ഷയെഴിതാന്‍ അനുവദിക്കാറില്ല. എണ്‍പതോളം പേര്‍ ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും തീര്‍പ്പായിരുന്നില്ല. ഇതിനിടെയാണ് പി.എസ്.സി.യുട പുതിയ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha