സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ (2014) ഫലം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം യുപിഎസ്‌സി വെബ്‌സൈറ്റായ www.upsc.gov.in ല്‍ ലഭ്യമാണ്. ആകെ 4,51,602 പേരാണു പരീക്ഷ എഴുതിയത്.
പ്രിലിമിനറി പരീക്ഷയില്‍ വിജയിച്ച എല്ലാ വിദ്യാര്‍ഥികളും 2014 സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷാ ഫോം ഡി.എ.എഫ് (സി.എസ്.എം.) പൂരിപ്പിച്ച് നല്‍കണം. അപേക്ഷാ ഫോം ഓക്‌ടോബര്‍ 28 മുതല്‍ നവംബര്‍ 11 വരെ വെബ്‌സൈറ്റില്‍ ലഭ്യമാകും.
ഇന്ത്യന്‍ ഫോറസ്‌റ്റ് സര്‍വീസ്(മെയിന്‍) പരീക്ഷയ്‌ക്ക് പ്രവേശന യോഗ്യത നേടിയവരുടെ റോള്‍ നമ്പരുകള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം യു.പി.എസ്.സി. വെബ്‌സൈറ്റിലുണ്ട്.
https://www.facebook.com/Malayalivartha