പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന 'എൽ നിനോ' പ്രതിഭാസം... മൺസൂൺ മഴയുടെ അളവ് സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് ഇപ്രാവശ്യം മൺസൂൺ മഴയുടെ അളവ് സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന 'എൽ നിനോ' പ്രതിഭാസമാണ് ഇതിനുകാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യുഎസ് ദേശീയ കാലാവസ്ഥാ ഏജൻസിയായ യുഎസ് നാഷണൽ ഓഷ്യാനിക് അറ്റ്മോസ്‌ഫറിക് (എൻ ഒ എ എ) ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടു. ജൂൺ ഓഗസ്റ്റ് മാസങ്ങളിൽ എൽനിനോ ശക്തിപ്രാപിക്കുമെന്നാണ് റിപ്പോർട്ടിലുള്ളത്. തൽഫലമായി ഇന്ത്യയിൽ ചൂടുയരുകയും മൺസൂൺ ദുർബലപ്പെടുകയും ചെയ്യാമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.
എൻ ഒ എ എയുടെ കാലാവസ്ഥാപ്രവചന കേന്ദ്രത്തിന്റെ (സിപിസി) നിരീക്ഷണത്തിൽ ജൂണിനും ഓഗസ്റ്റിനും ഇടയിൽ എൽനിനോ ഉണ്ടാകാനുള്ള സാദ്ധ്യത 62 ശതമാനമാണെന്നും തുടർന്നുള്ള മാസങ്ങളിൽ ഇത് 80 ശതമാനമായി ഉയരാമെന്നും മുന്നറിയിപ്പുണ്ട്. ഭൂമദ്ധ്യരേഖയ്‌ക്ക് മദ്ധ്യ-കിഴക്ക് സമുദ്രോപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ. രണ്ടുമുതൽ ഏഴുവർഷങ്ങളുടെ വ്യത്യാസത്തിൽ എൽ നിനോ ആവർത്തിക്കാൻ സാദ്ധ്യതയുണ്ട്. എൽനിനോ അനുഭവപ്പെടുന്ന കാലത്ത് ഇന്ത്യയിൽ മൺസൂൺ മഴ കുറയുന്ന സാഹചര്യം മുമ്പുണ്ടായിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























