ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു....

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തിൽ 14 പൈസയുടെ നഷ്ടത്തോടെ 92.42 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. അമേരിക്കൻ ഡോളർ ശക്തിയാർജിച്ചതും രൂപയ്ക്ക് വിനയായി മാറി. അമേരിക്കൻ കേന്ദ്രബാങ്കിന്റെ വായ്പ നയ പ്രഖ്യാപനം വരാനിരിക്കുകയാണ്. അതിനാൽ നിക്ഷേപകർ ഏറെ കരുതലോടെയാണ് വിപണിയിൽ ഇടപെടുന്നത്. കഴിഞ്ഞ ദിവസം 92.28 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.
അതേസമയം ഓഹരി വിപണി ഇന്ന് നേട്ടത്തിലാണ്. ഇന്നലെ ആയിരത്തോളം പോയിന്റ് മുന്നേറിയ ബിഎസ്ഇ സെൻസെക്‌സ് ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിലും മുന്നേറ്റമാണ് കാഴ്ചവെച്ചത്.
സെൻസെക്‌സ് 500ലധികം പോയിന്റ് മുന്നേറി. കുറഞ്ഞ വിലയ്ക്ക് ഓഹരികൾ വാങ്ങിക്കൂട്ടാമെന്ന പ്രതീക്ഷയും ഏഷ്യൻ വിപണി ഉണർന്നതുമാണ് ഇന്ത്യൻ വിപണിക്ക് കരുത്തായി മാറിയത്.
https://www.facebook.com/Malayalivartha






















