ഉയർന്ന വേതനത്തിൻറെ അടിസ്ഥാനത്തിലുള്ള പെൻഷൻ സംബന്ധിച്ച സുപ്രീം കോടതി നിർദേശം നടപ്പാക്കാനൊരുങ്ങി കേന്ദ്ര തൊഴിൽ മന്ത്രി മൺസുഖ് മാണ്ഡവ്യ

ഉയർന്ന വേതനത്തിൻറെ അടിസ്ഥാനത്തിലുള്ള പെൻഷൻ സംബന്ധിച്ച സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ നടപടി തുടങ്ങിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് കേന്ദ്ര തൊഴിൽ മന്ത്രി മൺസുഖ് മാണ്ഡവ്യ ലോക്സഭയിൽ മറുപടി നൽകി
2025 മേയ് 31 വരെ ജോയൻറ് ഓപ്ഷനും, ജോയൻറ് ഓപ്ഷൻ സാധൂകരിക്കുന്നതിനും ഏകദേശം 15.24 ലക്ഷം അപേക്ഷകൾ ലഭിച്ചു. ഈ അപേക്ഷകളിൽ 99.2 ശതമാനം തീർപ്പാക്കി. 58 വയസ്സ് തികഞ്ഞതിനുശേഷം അംഗം ക്ലെയിം ഫോം സമർപ്പിച്ചാൽ ഉയർന്ന വേതന പെൻഷനുള്ള പെൻഷൻ പേയ്മെൻറ് ഓർഡറുകൾ നൽകുമെന്നും മന്ത്രി . പെൻഷൻ കുടിശ്ശിക അടക്കാനുള്ള ഡിമാൻഡ് ലെറ്റർ ലഭിച്ചാൽ ഡിമാൻഡ് നൽകിയ മാസം മുതൽ മൂന്ന് മാസത്തിനകം കുടിശ്ശിക അടക്കാവുന്നതാണ്.
https://www.facebook.com/Malayalivartha























