Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

പരീക്ഷ എന്നത് ഭയപ്പെടേണ്ട ഒന്നല്ല മറിച്ച് നിങ്ങൾ ഇതുവരെ ആർജ്ജിച്ച അറിവുകൾ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനുള്ള ഒരവസരമാണ്... എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് ആശംസകൾ നേർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി...

05 MARCH 2026 08:34 AM IST
മലയാളി വാര്‍ത്ത

എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് ആശംസകൾ നേർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പരീക്ഷ എന്നത് ഭയപ്പെടേണ്ട ഒന്നല്ലെന്നും മറിച്ച് നിങ്ങൾ ഇതുവരെ ആർജ്ജിച്ച അറിവുകൾ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനുള്ള ഒരവസരമാണെന്നും ഓരോ കുട്ടിയും തിരിച്ചറിയണമെന്ന് മന്ത്രി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. പത്താം ക്ലാസ് പരീക്ഷ എന്നത് ഉപരിപഠനത്തിനായുള്ള ഒരു യോഗ്യതാ പരീക്ഷ മാത്രമാണെന്നും കേരളത്തിൽ എല്ലാവർക്കും പ്ലസ് വണ്ണിന് പഠിക്കാനുള്ള സീറ്റുകൾ സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പരീക്ഷാ തിരക്കുകൾക്കിടയിലും കൃത്യമായ ഉറക്കവും ഭക്ഷണവും ശീലിച്ചുകൊണ്ട് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുൻഗണന നൽകാൻ ശ്രദ്ധിക്കണമെന്നും മന്ത്രി കുറിക്കുകയും ചെയ്തു. ഈ പരീക്ഷ ജീവിതത്തിലെ അവസാന പരീക്ഷയല്ലെന്നും വലിയ അവസരങ്ങളുടെ ലോകം നിങ്ങൾക്കായി തുറന്നുകിടക്കുകയാണെന്നും തിരിച്ചറിഞ്ഞ് ശാന്തമായ മനസ്സോടെ പരീക്ഷയെ അഭിമുഖീകരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിദ്യാർഥികളെ ഓർമപ്പെടുത്തി.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
“സംസ്ഥാനത്തെ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ എഴുതുന്ന എല്ലാ പ്രിയപ്പെട്ട വിദ്യാർത്ഥികളെയും ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു. പരീക്ഷ എന്നത് ഭയപ്പെടേണ്ട ഒന്നല്ലെന്നും മറിച്ച് നിങ്ങൾ ഇതുവരെ ആർജ്ജിച്ച അറിവുകൾ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനുള്ള ഒരവസരമാണെന്നും ഓരോ കുട്ടിയും തിരിച്ചറിയണം.

നീണ്ട 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് 2023-നെ അടിസ്ഥാനമാക്കി പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിലൂടെ പഠനം പൂർത്തിയാക്കിയാണ് നിങ്ങൾ ഈ പരീക്ഷയെ അഭിമുഖീകരിക്കുന്നത്.

വിമർശനാത്മക ചിന്ത, വിശകലന നൈപുണി, സർഗ്ഗാത്മകത തുടങ്ങിയ 21-ാം നൂറ്റാണ്ടിന്റെ ശേഷികൾ നിങ്ങളിൽ എത്രത്തോളം വളർന്നു എന്ന് പരിശോധിക്കുന്ന രീതിയിലാണ് പുതിയ മൂല്യനിർണയ ക്രമം വിഭാവനം ചെയ്തിട്ടുള്ളത്. ഈ വർഷത്തെ പരീക്ഷാ ഘടനയിൽ ആശങ്കപ്പെടേണ്ട മാറ്റങ്ങളൊന്നുമില്ല എന്ന് എല്ലാ കുട്ടികളും ഓർക്കേണ്ടതുണ്ട്. പരീക്ഷയുടെ പശ്ചാത്തലത്തിൽ കുട്ടികളിൽ ഭീതി പരത്താനുള്ള ബോധപൂർവ്വമായ ശ്രമം ചിലർ നടത്തുന്നുണ്ട്. ഇത്തരം കാര്യങ്ങൾ തള്ളിക്കളയാനുള്ള വിവേകം നമുക്ക് ഉണ്ടാകണം.


എല്ലാ കുട്ടികൾക്കും അവരവരുടെ അറിവും കഴിവും പ്രകടിപ്പിക്കാനുള്ള ഇടം മൂല്യനിർണയത്തിന്റെ ഭാഗമായുണ്ടാകും. എസ്‌സിഇആർടി തയ്യാറാക്കിയ മാനദണ്ഡപ്രകാരം 80% ചോദ്യങ്ങളും ലളിതമോ ശരാശരി നിലവാരത്തിലുള്ളതോ ആയിരിക്കും. പാഠ്യപദ്ധതി ലക്ഷ്യങ്ങൾക്കനുസരിച്ചുള്ള ആകർഷകമായ ചോദ്യങ്ങൾ ജീവിതത്തിലെ ഉദാഹരണങ്ങളെ കൂടി ചേർത്തുനിർത്തിയാണ് നിർമിച്ചിട്ടുള്ളത്. പരീക്ഷയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അനാവശ്യ ഭീതികളിൽ പതറാതെ അധ്യാപകരുടെ നിർദ്ദേശങ്ങളും മാതൃകാ ചോദ്യപേപ്പറുകളും പിന്തുടർന്ന് ആത്മവിശ്വാസം വർധിപ്പിക്കുക. പത്താം ക്ലാസ് പരീക്ഷ എന്നത് ഉപരിപഠനത്തിനായുള്ള ഒരു യോഗ്യതാ പരീക്ഷ മാത്രമാണെന്നും കേരളത്തിൽ എല്ലാവർക്കും പ്ലസ് വണ്ണിന് പഠിക്കാനുള്ള സീറ്റുകൾ സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും നിങ്ങൾ മനസ്സിലാക്കണം.

പരീക്ഷാ തിരക്കുകൾക്കിടയിലും കൃത്യമായ ഉറക്കവും ഭക്ഷണവും ശീലിച്ചുകൊണ്ട് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുൻഗണന നൽകാൻ ശ്രദ്ധിക്കുക. ഈ പരീക്ഷ ജീവിതത്തിലെ അവസാന പരീക്ഷയല്ലെന്നും വലിയ അവസരങ്ങളുടെ ലോകം നിങ്ങൾക്കായി തുറന്നുകിടക്കുകയാണെന്നും തിരിച്ചറിഞ്ഞ് ശാന്തമായ മനസ്സോടെ പരീക്ഷയെ അഭിമുഖീകരിക്കുക. നിങ്ങളുടെ കഠിനാധ്വാനത്തിന് അർഹമായ ഫലം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ..”

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (16 minutes ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (47 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (1 hour ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (1 hour ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (1 hour ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (1 hour ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (1 hour ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (2 hours ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (2 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (2 hours ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (2 hours ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (3 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (3 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

Malayali Vartha Recommends