തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം... മൾട്ടി സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീപിടുത്തം. മൾട്ടി സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. രോഗികളെ തൊട്ടടുത്തുള്ള ഐ.സി.യുവിലേക്ക് മാറ്റുന്നു. അഗ്നിശമന സേന ആശുപത്രിയിലെത്തിയിലെത്തിയിട്ടുണ്ട്. ഈ ബ്ലോക്കിൽ 33 രോഗികളുണ്ടായിരുന്നുവെന്നാണ് സൂചന. എല്ലാവരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്ന് ഡോക്ടർമാർ.
അതേസമയം, തീപിടുത്തം നിയന്ത്രണ വിധേയമായെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു. നാല് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. കനത്തപുക രോഗികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ വിവരമൊന്നുമില്ല,. ആശുപത്രിയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്. ഫയർഫോഴ്‌സും ആശുപത്രി ജീവനക്കാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുന്നു.
https://www.facebook.com/Malayalivartha






















