പിഎസ്‌സി വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാല്‍…

പിഎസ്‌സി നല്‍കുന്ന വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥി ഒരു ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന്റെ റാങ്കില്‍ കുറയാത്ത മജിസ്‌ട്രേട്ടിന്റെ കോടതി മുദ്ര പതിപ്പിച്ച സാക്ഷ്യപത്രത്തോടൊപ്പം 500 രൂപ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ 0051PSC800State PSC99 other receipts എന്ന ഹെഡ്ഡില്‍ അടച്ച് ചെല്ലാന്‍ സഹിതം അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രം രണ്ടാമതൊരു വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.
ഒരിക്കല്‍ നല്‍കിയ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ജോലിയില്‍ പ്രവേശിക്കുന്നതിനായി ഒരു നിയമനാധികാരി മുമ്പാകെ സമര്‍പ്പിക്കുകയും സമര്‍പ്പിക്കപ്പെട്ട വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്ള യോഗ്യതകളുടെ അടിസ്ഥാനത്തില്‍ മറ്റൊരു ഉദ്യോഗത്തിലേക്ക് നിയമന ശിപാര്‍ശ ലഭിക്കുകയും ചെയ്യുന്ന ഉദ്യോഗാര്‍ഥി 100 രൂപ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ 0051PSC800State PSC99 other receipts എന്ന ഹെഡില്‍ അടച്ച് ചെല്ലാന്‍ സഹിതം അപേക്ഷിച്ചാല്‍ രണ്ടാമതൊരു വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha