സ്റ്റഡി പെര്‍മിറ്റ് ലഭിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന ഇന്‍ഡ്യാക്കാര്‍ക്കായി പുതിയ ആപ്ലിക്കേഷന്‍ പ്രോസസുമായി കാനഡ

കനേഡിയന്‍ സ്റ്റഡി പെര്‍മിറ്റ് കരസ്ഥമാക്കാന്‍ ആഗ്രഹിയ്ക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം അഥവാ എസ് ഡി എസ് എന്ന ഒരു പുതിയ ഓണ്‍ലൈന്‍ ആപ്‌ളിക്കേഷന്‍ സമ്പ്രദായം കാനഡ മുന്നോട്ടുവച്ചു. ഇതിലൂടെ ഡോക്യുമെന്റ് ചെക്ലിസ്റ്റ് സുരക്ഷിതമാക്കുവാനും ആശയക്കുഴപ്പങ്ങള്‍ക്കിടവരാതെ അപേക്ഷകന് യൂണിവേഴ്‌സിറ്റിയുമായുള്ള സമ്പര്‍ക്കം മുന്നോട്ടു കൊണ്ടുപോകുവാനും സാധിയ്ക്കും. www.canada.ca/international-students എന്ന വെബ്സൈറ്റിലൂടെയാണ് ഇത് സാധ്യമാകുന്നത്.
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം അനുവദിയ്ക്കുന്ന ഏതെങ്കിലും കാനേഡിയന്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠനാവസരം തയ്യാറാണ് എന്ന ഉറപ്പു ലഭിച്ചവര്‍ക്ക് മാത്രമേ എസ് ഡി എസ്സില്‍ രജിസ്റ്റര്‍ ചെയ്യാനാവൂ. അപേക്ഷകര്‍,അവര്‍ക്ക് പഠനാവസരം ഒരുങ്ങിയിരിയ്ക്കുന്ന സ്ഥാപനത്തില്‍ ആദ്യ വര്‍ഷ ട്യൂഷന്‍ ഫീസ് അടച്ചതിന്റെ രസീത്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ എസ് ഡി എസ്സില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സമര്‍പ്പിയ്‌ക്കേണ്ടതുണ്ട്. ഐ ഇ എല്‍ ടി എസ്സില്‍ വിജയം നേടിയതായി പരിഗണിക്കപ്പെടുന്നതിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ സ്‌കോര്‍ ആയ 6 അപേക്ഷകര്‍ നേടിയിട്ടുണ്ടാകണം.
അല്ലെങ്കില്‍ Niveaux de compétence linguistique canadiens എന്ന, ഫ്രഞ്ച് ഭാഷ പരിജ്ഞാനം പരിശോധിയ്ക്കുന്ന ടെസ്റ്റില്‍ സ്‌കോര്‍ 7 നേടിയിട്ടുണ്ടാകണം. അതുമല്ലെങ്കില്‍ ഏതെങ്കിലും കനേഡിയന്‍ കരിക്കുലത്തില്‍ പഠിച്ച് ബിരുദം നേടിയിട്ടുണ്ടാകണം. ഇങ്ങനെയുള്ളവര്‍ക്ക് മാത്രമേ എസ് ഡി എസ് ആപ്ലിക്കേഷന്‍ പ്രോസസ്സില്‍ രജിസ്റ്റര്‍ ചെയ്യാനാവുകയുള്ളൂ.
https://www.facebook.com/Malayalivartha
























