ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍... പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പ്ലസ് ടു പരീക്ഷയ്‌ക്കൊപ്പം

ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍... പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പ്ലസ് ടു പരീക്ഷയ്‌ക്കൊപ്പം . ഇംപ്രൂവ്‌മെന്റ് പരീക്ഷ പ്‌ളസ്വണ്‍ പരീക്ഷാഫലം വന്ന് രണ്ടുമാസത്തിനകമാണ് നടത്തിയിരുന്നത്.
എന്നാല്‍ ഇത്തവണ ടൈംടേബിള്‍ വന്നപ്പോള്‍ ത്തന്നെ പ്രതിഷേധമുണ്ടായെങ്കിലും തീരുമാനം പുനഃപരിശോധിക്കാനായി അധികൃതര്‍ തയ്യാറായില്ലെന്നാണ് പരാതി. പ്ലസ് വണ്‍ ഫലത്തിന്റെ ഇംപ്രൂവ്‌മെന്റ് പ്ലസ് ടു പൊതുപരീക്ഷയ്‌ക്കൊപ്പം നടത്തുന്നത് കുട്ടികളുടെ മാനസികസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനും റിസള്‍ട്ട് താഴാനും ഇടയാക്കുമെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും പറയുന്നു.
രാവിലെ നടത്തിയിരുന്ന ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷ ഈ വര്‍ഷം ഉച്ചയ്ക്ക് ശേഷമാക്കിയതിനെതിരെയും ആക്ഷേപമുയരുന്നുണ്ട്. പകല്‍ താപനില വളരെയധികം ഉയരുന്ന മാര്‍ച്ചില്‍ ഉച്ചയ്ക്കുശേഷം പരീക്ഷയെഴുതേണ്ടിവരുന്നത് കുട്ടികള്‍ക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മുന്‍വര്‍ഷത്തേത് പോലെ ഹയര്‍ സെക്കന്‍ഡറി മോഡലിന് ഒരു ദിവസം രണ്ട് പരീക്ഷ നടത്തുന്നതിനെതിരെയും പരാതിയുണ്ട്. ഒരുദിവസം രണ്ട് പരീക്ഷയ്ക്ക് തയാറെടുക്കേണ്ടിവരുന്നതും കുട്ടികള്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കും.ഫെബ്രുവരി 17 മുതല്‍ 21 വരെയാണ് പരീക്ഷ. രാവിലത്തെ പരീക്ഷ 9.30 നും ഉച്ചയ്ക്ക് ശേഷമുള്ളത് രണ്ട് മണിക്കുമാണ് തുടങ്ങുക.
https://www.facebook.com/Malayalivartha