റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുകളുണ്ട്. അംഗപരിമിതര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റാണ്. കേരളത്തില്‍ ഒഴിവില്ല. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 19.
ഏതെങ്കിലും വിഷയത്തില്‍ ബിരുദം. കംപ്യൂട്ടര്‍ വേഡ് പ്രോസസിങ് അറിവുണ്ടാകണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. 2018 ജനുവരി ഒന്നിന് 20നും 28നും മധ്യേ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍. സംവരണ ഒഴിവുകളില്‍ ഒ.ബി.സിക്ക് മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവു ലഭിക്കും. വിമുക്തഭടന്മാര്‍ക്ക് നിയമാനുസൃത ഇളവ്.
2018 ജനുവരി ഒന്ന് അടിസ്ഥാനമാക്കി യോഗ്യത, പ്രായം എന്നിവ കണക്കാക്കും. 13150 34990 രൂപയാണ് ശമ്പളം. ംംം.ൃയശ.ീൃഴ.ശി എന്ന വെബ്‌സൈറ്റുവഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.
https://www.facebook.com/Malayalivartha