വനിതാ വോളിബോള്‍ താരങ്ങള്‍ക്ക് കേരള പോലീസില്‍ അവസരം, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25

വനിതാ വോളിബോള്‍ താരങ്ങള്‍ക്ക് കേരള പോലീസില്‍ അവസരം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സായുധ ബറ്റാലിയനുകളില്‍ ഹവില്‍ദാര്‍ തസ്തികയിലാണ് നിയമനം. സര്‍ക്കാര്‍ നിയമിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25
യൂണിവേഴ്‌സിറ്റി ജൂനിയര്‍/യൂത്ത്/സീനിയര്‍/സ്‌കൂള്‍ തലത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് അന്തര്‍ സംസ്ഥാന ദേശീയതലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനു യോഗ്യത നേടിയിരിക്കണം. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളില്‍നിന്ന് നിര്‍ദിഷ്ട യോഗ്യതാ സാക്ഷ്യപത്രം ഹാജരാക്കണം. 2018 ജനുവരി ഒന്ന് അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും. വിദ്യാഭ്യാസ യോഗ്യത ഹയര്‍ സെക്കന്‍ഡറി അല്ലെങ്കില്‍ തത്തുല്യ പരീക്ഷാ വിജയം. 2018 ജനുവരി ഒന്നിന് 18നും 26നും മധ്യേ പ്രായമുള്ളവരാകണം.
അപേക്ഷാഫോമിനും ശാരീരിക യോഗ്യത തുടങ്ങിയ വിശദമായ വിവരങ്ങള്‍ക്ക് കേരളാ പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapolice.gov.in സന്ദര്‍ശിക്കുക.
പൂരിപ്പിച്ച അപേക്ഷകള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, കായികതലത്തിലുള്ള യോഗ്യതകള്‍, അന്തര്‍ സംസ്ഥാന/ദേശീയ തലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സംസ്ഥാന പോലീസ് മേധാവി, കേരളാ പോലീസ് ആസ്ഥാനം, തിരുവനന്തപുരം എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.
അപേക്ഷാഫോം ഉള്ളടക്കം ചെയ്ത കവറിനു പുറത്ത് സ്‌പോര്‍ട്‌സ് ക്വോട്ട പ്രകാരമുള്ള നിയമനത്തിനുള്ള അപേക്ഷ എന്നു രേഖപ്പെടുത്തണം.
https://www.facebook.com/Malayalivartha