സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 382 മാനേജ്‌മെന്റ് ട്രെയിനി

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ മാനേജ്‌മെന്റ് ട്രെയിനി (ടെക്‌നിക്കല്‍) ഇ1 ഗ്രേഡ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 382 ഒഴിവുകളുണ്ട്. ഗേറ്റ് 2018 വഴിയാണ് തിരഞ്ഞെടുപ്പ്. 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
യോഗ്യത: മെക്കാനിക്കല്‍, മെറ്റലര്‍ജി ,ഇലക്ട്രിക്കല്‍, ഇന്‍സ്ട്രമെന്റേഷന്‍, മൈനിങ്, കെമിക്കല്‍ വിഭാഗത്തില്‍ കുറഞ്ഞത് 65% മാര്‍ക്കോടെ (എല്ലാ സെമസ്റ്ററുകളിലും) ഫുള്‍ടൈം എന്‍ജിനീയറിങ് ബിരുദം. മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍ ഗേറ്റ് 2018 അംഗീകൃത അഡ്മിറ്റ് കാര്‍ഡും രജിസ്‌ട്രേഷന്‍ നമ്പറും ഉണ്ടായിരിക്കണം.
പ്രായപരിധി: 2018 ഫെബ്രുവരി ഒന്നിന് 28 വയസ് (1990 ഫെബ്രുവരി ഒന്നിന് ശേഷം ജനിച്ചവരാകണം.) സംവരണവിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവു ലഭിക്കും. അപേക്ഷ അയയ്ക്കുന്നതിനും മറ്റു വിശദവിവരങ്ങള്‍ക്കും: www.sail.co.in അല്ലെങ്കില്‍ www.sailcareers.com
https://www.facebook.com/Malayalivartha