കേരള സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ സിമന്റ്‌സ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ സിമന്റ്‌സ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ചീഫ് മാനേജര്‍ (കെമിക്കല്‍), മാനേജര്‍/സീനിയര്‍ മാനേജര്‍, സീനിയര്‍ മാനേജര്‍ (ഫിനാന്‍സ്) എന്നീ ഒഴിവുകളാണുള്ളത്.
ചീഫ് മാനേജര്‍ (കെമിക്കല്‍) ഒരു ഒഴിവ്. യോഗ്യത: ബി.ടെക് കെമിക്കല്‍ എന്‍ജിനീയറിങ്. ഉയര്‍ന്ന പ്രായപരിധി 50 വയസ്സ്. ശമ്പള സ്‌കെയില്‍ 16,650-450-20,700-500-23,200, തൊഴില്‍ പരിചയം: ബന്ധപ്പെട്ട തസ്തികയില്‍ 10 മുതല്‍15 വര്‍ഷം വരെ.
സീനിയര്‍ മാനേജര്‍ (പേഴ്‌സനല്‍ അഡ്മിന്‍)/ മാനേജര്‍ (പേഴ്‌സനല്‍ അഡ്മിന്‍) ഒരു ഒഴിവ്. യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം കൂടാതെ, എം.ബി.എ (എച്ച്.ആര്‍)/എം.എസ്.ഡബ്ല്യൂ. പ്രായപരിധി: 3040 വയസ്സ്. തൊഴില്‍ പരിചയം: മാനേജര്‍ (പേഴ്‌സനല്‍ അഡ്മിന്‍) ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് മുതല്‍ അഞ്ചുവര്‍ഷം. സീനിയര്‍ മാനേജര്‍ (പേഴ്‌സനല്‍ അഡ്മിന്‍) ബന്ധപ്പെട്ട മേഖലയില്‍ 510 വര്‍ഷം. ശമ്പളസ്‌കെയില്‍: സീനിയര്‍ മാനേജര്‍(പേഴ്‌സനല്‍ അഡ്മിന്‍)13,610-380-16,650-450-20,700.
മാനേജര്‍ (പേഴ്‌സനല്‍ അഡ്മിന്‍)12,930-340- 13,610-380-16,650-450-20,250.
സീനിയര്‍ മാനേജര്‍ (ഫിനാന്‍സ്) ഒരു ഒഴിവ്. യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം കൂടാതെ എം.സി.എ/ ഐ.സി.ഡബ്ല്യു.എ ഉയര്‍ന്ന പ്രായപരിധി: 45 വയസ്സ്.
തൊഴില്‍ പരിചയം: ബന്ധപ്പെട്ട മേഖലയില്‍ &ിയുെ;അഞ്ചു മുതല്‍ 10 വര്‍ഷം. ശമ്പള സ്‌കെയില്‍:13,610-380-16,650-450-20,700.
ബന്ധപ്പെട്ട തസ്തികകളില്‍ സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: ചീഫ് മാനേജര്‍ തസ്തികയിലേക്കുള്ള അപേക്ഷയുടെ മാതൃക
കൂടാതെ, വിശദമായ ബയോഡാറ്റ, യോഗ്യത, വയസ്സ്, തൊഴില്‍ പരിചയം തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അയക്കുക. മറ്റു തസ്തികകളിലേക്ക് അപേക്ഷ, വിശദമായ ബയോഡാറ്റ, യോഗ്യത, വയസ്സ്, തൊഴില്‍ പരിചയം തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അയക്കുക.
അപേക്ഷകള്‍ അയക്കേണ്ട വിലാസം:
സീനിയര്‍ മാനേജര്‍ (ഫിനാന്‍സ്)ഫമാനേജിങ് ഡയറക്ടര്‍, ട്രാവന്‍കൂര്‍ സിമന്റ്‌സ് ലിമിറ്റഡ്, നാട്ടകം, കോട്ടയം 686013.
ചീഫ് മാനേജര്‍ (കെമിക്കല്‍), സീനിയര്‍ മാനേജര്‍ (പേഴ്‌സനല്‍ അഡ്മിന്‍)/ മാനേജര്‍ (പേഴ്‌സനല്‍ &മാു; അഡ്മിന്‍) ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍, ട്രാവന്‍കൂര്‍ സിമന്റ്‌സ് ലിമിറ്റഡ്, നാട്ടകം, കോട്ടയം 686013.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 24.കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
https://www.facebook.com/Malayalivartha