സി.ഐ.എസ്.എഫില്‍ നിരവധി ഒഴിവുകള്‍

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ (സി.ഐ.എസ്.എഫ്) കോണ്‍സ്റ്റബിള്‍/ഡ്രൈവര്‍ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.
കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. പുരുഷന്മാര്‍ക്കാണ് അവസരം. ആകെ 447 ഒഴിവുകളാണുള്ളത്.
കോണ്‍സ്റ്റബിള്‍/ഡ്രൈവര്‍ 344, കോണ്‍സ്റ്റബിള്‍/ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍103 ഒഴിവുകള്‍ എന്നിങ്ങനെയാണുള്ളത്. 21-27 വയസ്സിനിടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
യോഗ്യത: പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ വിജയിച്ചിരിക്കണം.
ജനറല്‍, ഒബിസി വിഭാഗങ്ങള്‍ക്ക് 100 രൂപയാണ് അപേക്ഷഫീസ്. എസ്.സി, എസ്.ടി, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസ് ഇല്ല.
എസ്.ബി.ഐ ചെലാന്‍ വഴിയോ നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴിയോ അപേക്ഷ ഫീസ് അടക്കാം.
ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 അഞ്ചുമണിവരെ അപേക്ഷകള്‍ http://cisfrectt.in .ലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷഫീസ് അടക്കേണ്ട അവസാന തീയതി: മാര്‍ച്ച് 21.
https://www.facebook.com/Malayalivartha