എല്‍ഐസിയില്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് എല്‍ഐസിസുവര്‍ണജൂബിലി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഒരു എല്‍ഐസി ഡിവിഷനു കീഴില്‍ 10 വീതം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ആകെ20 സ്‌കോളര്‍ഷിപ്പുകള്‍. കോഴ്‌സ് കാലയളവില്‍ പ്രതിവര്‍ഷം 10,000 രൂപയാണു സ്‌കോളര്‍ഷിപ്പ് തുക.
വിഭാഗം 1: ഈ വര്‍ഷം മെഡിസിന്‍ / എന്‍ജിനീയറിങ് / ബിരുദം/ ഡിപ്ലോമ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍.ചുരുങ്ങിയത് 60 % മാര്‍ക്കോടെയോ തത്ത്യുല്യഗ്രേഡോടെയോ പ്ലസ് ടു വിജയിച്ചരിക്കണം. വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവായിരിക്കണം.
വിഭാഗം 2: ഈ വര്‍ഷം ഗവണ്‍മെന്റ് അംഗീകൃതസ്‌ഥാപനങ്ങളില്‍ തൊഴിലധിഷ്‌ഠിത/ഐടിഐകോഴ്‌സുകള്‍ക്കു പഠിക്കുന്നവര്‍. ചുരുങ്ങിയത് 60 %മാര്‍ക്കോടെയോ തത്ത്യുല്യ ഗ്രേഡോടെയോ പത്താംക്ലാസ് വിജയിച്ചിരിക്കണം. വാര്‍ഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയില്‍ കൂടരുത്.ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്.വിശദാംശങ്ങള്‍ക്കും അപേക്ഷയ്‌ക്കും വെബ്‌സൈറ്റ്: www.licindia.in
https://www.facebook.com/Malayalivartha