ജ്യോതിക വീണ്ടും ബോളിവുഡിലേക്ക്...

ജ്യോതിക വീണ്ടും ബോളിവുഡിലേക്ക് . ആന്റണി എന്ന് പേരിട്ട ആക്ഷൻ ത്രില്ലർ ചിത്രത്തിൽ സണ്ണി ഡിയോളാണ് നായകൻ. ദക്ഷിണേന്ത്യൻ സംവിധായകൻ ബാലാജി ഗണേഷ് സംവിധാനം ചെയ്യുന്ന ആന്റണിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
റിതേഷ് സിദ്ധാനി, ഫർഹാൻ അക്തർ, എ.ആർ. മുരുകദാസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ഗദ്ദർ 2, ബോർഡർ 2 എന്നീ ചിത്രങ്ങളുടെ ഐതിഹാസിക വിജയത്തിന് ശേഷം സണ്ണി ഡിയോളിന്റെ ആക്ഷൻ സിനിമകൾക്ക് ബോളിവുഡിൽ വൻ ഡിമാൻഡാണ്. ബോളിവുഡിൽ ജ്യോതിക ഒടുവിലഭിനയിച്ചത് 2024 ൽ ശ്രീകാന്ത് എന്ന ചിത്രത്തിലും 2025 ൽ ഡബ്ബാ കാർട്ടൽ എന്ന ക്രൈം സീരിസിലുമാണ്.
സിനിമയിലെ രണ്ടാം വരവും ആഘോഷമാക്കുകയാണ് ജ്യോതിക. 36 വയതിനിലെ എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോതികയുടെ തിരിച്ചുവരവ്.
"
https://www.facebook.com/Malayalivartha



















