ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്

ബോളിവുഡ് താരങ്ങള്‍ അധോലോക ഭീഷണി അനുഭവിച്ചിരുന്നുവെന്ന് സംവിധായികയും കൊറിയോഗ്രാഫറും വ്‌ളോഗറുമായ ഫറാ ഖാന്‍. ബോളിവുഡില്‍ ഖാന്‍ ത്രയങ്ങള്‍ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരും അധോലോകത്തിന്റെ സമ്മര്‍ദമനുഭവിച്ചിരുന്നുവെന്നും അവര്‍ പഞ്ഞു. രണ്‍വീര്‍ അല്ലാബാദിയയുമായുള്ള പോഡ്കാസ്റ്റിലാണ് ഫറാ ഖാന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.
തന്റെ ഓര്‍മയിലുള്ള ഇതുമായി ബന്ധപ്പെട്ട ഒരു സംഭവം ഫറാ ഖാന്‍ ഓര്‍ത്തെടുത്തു. 1997ല്‍ നടന്ന ഒരു കൊലപാതകമായിരുന്നു ഇത്. ഫറാ ഖാന്റെ കരിയറിന്റെ തുടക്കകാലത്തായിരുന്നു ഇത്. നിര്‍മാതാവായ മുകേഷ് ദുഗ്ഗലാണ് അധോലോകത്തിന്റെ വെടിയുണ്ടയ്ക്ക് ഇരയായത്. ഫത്തേഹ്, സാഥി, ദില്‍ കാ ക്യാ കസൂര്‍, ഖിലോന തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചയാളായിരുന്നു മുകേഷ്. അന്ധേരിയിലെ തന്റെ ഓഫീസില്‍ വെച്ചാണ് അദ്ദേഹം വെടിയേറ്റ് മരിച്ചത്.
ഖാന്‍ ത്രയങ്ങളും അധോലോകത്തിന്റെ ഭീഷണി നേരിട്ടിരുന്നോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു ഫറയുടെ മറുപടി. ഷാരൂഖ് ഖാന് ഭീഷണി കോളുകള്‍ വന്നിരുന്നുവെന്ന റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് അക്കാര്യം തനിക്ക് അറിയില്ല എന്നായിരുന്നു ഫറാ ഖാന്റെ മറുപടി. അതേസമയം സംവിധായകന്‍ കരണ്‍ ജോഹറിന് ആദ്യചിത്രമായ 'കുഛ് കുഛ് ഹോതാ ഹേ'യുടെ പ്രദര്‍ശനത്തിന് മുമ്പായി ഭീഷണി കോള്‍ ലഭിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























