സിനിമാഷൂട്ടിങിനിടെ സെറ്റില് സ്ഫോടനം; പൊട്ടിത്തെറിയുണ്ടായത് മൂന്നുതവണ- സ്റ്റേജ് തകർന്ന് വീണ് ഒരാൾക്ക് പരുക്ക്

സിനിമ ഷൂട്ടിങ്ങിനിടെ സെറ്റില് സ്ഫോടനം. ബ്രിട്ടനിലെ പൈന്വുഡ് സ്റ്റുഡിയോയില് ജയിംസ് ബോണ്ട് പരന്പരയിലെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്.
സ്റ്റേജ് തകര്‍ന്ന് വീഴുകയും തകര്ന്ന അവശിഷ്ടങ്ങള്ക്കിടയില് പെട്ട് ഒരാള്ക്കു പരിക്കേല്ക്കുകയും ചെയ്തു. മൂന്നു തവണയാണ് പൊട്ടിത്തെറിയുണ്ടായത്. ഒരു സ്റ്റണ്ട് സീന് ചിത്രീകരിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായതെന്നാണ് സൂചന. കൂടുതല്‍ വിവരണങ്ങള്‍ ലഭ്യമല്ല.
https://www.facebook.com/Malayalivartha