കേരള ബോക്‌സ് ഓഫീസില്‍ വന്‍ പണക്കൊയ്ത്ത് നടത്തി രണ്ട് ഹോളിവുഡ് ചിത്രങ്ങള്‍

രണ്ട് ഹോളിവുഡ് ചിത്രങ്ങള്‍ കേരള ബോക്‌സ് ഓഫീസില്‍ വന്‍ പണക്കൊയ്ത്ത് നടത്തുന്നു. പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നിലാണ് ഈ ചിത്രങ്ങള്‍. ബ്രാഡ് പിറ്റ് നായകനായ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം എഫ് 1, ജുറാസിക് വേള്‍ഡ് ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രം ജുറാസിക് വേള്‍ഡ് റീബര്‍ത്ത് എന്നിവയാണ് ആ ചിത്രങ്ങള്‍.
തിങ്കളാഴ്ചത്തെ കണക്ക് മാത്രമെടുത്താല്‍ ജുറാസിക് വേള്‍ഡ് റീബര്‍ത്ത് ആണ് കേരളത്തില്‍ നിന്ന് ഏറ്റവും കളക്ഷന്‍ നേടിയ സിനിമ. 32.5 ലക്ഷമാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. രണ്ടാം സ്ഥാനത്ത് എഫ് 1 ആണ്. അന്നേ ദിവസം 27 ലക്ഷം രൂപ. മലയാള ചിത്രം ധീരന്‍ ആണ് മൂന്നാമത്. 18 ലക്ഷമാണ് ധീരന്‍ തിങ്കളാഴ്ച നേടിയത്.
തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം എഫ് 1 കേരളത്തില്‍ നിന്ന് ആകെ നേടിയിരിക്കുന്നത് 5.27 കോടി രൂപയാണ്. 11 ദിവസത്തെ കണക്കാണ് ഇത്. ജുറാസിക് വേള്‍ഡ് റീബര്‍ത്ത് നാല് ദിവസം കൊണ്ട് നേടിയത് 3.05 കോടിയും.ഫോര്‍മുല വണ്ണിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന എഫ് 1 സംവിധാനം ചെയ്തിരിക്കുന്നത് ടോപ്പ് ഗണ്‍: മാവെറിക് അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ജോസഫ് കോസിന്‍സ്‌കിയാണ്.
"
https://www.facebook.com/Malayalivartha