പ്രമുഖ അമേരിക്കൻ നടി ഡയാൻ കീറ്റൺ അന്തരിച്ച... അഭിനയത്തിന് പുറമെ സംവിധാനം, നിർമാണം, രചന, ഫോട്ടോഗ്രഫി എന്നിവയിലും തിളങ്ങിയിരുന്നു

ആനി ഹാൾ, റെഡ്സ്, ദി ഗോഡ്ഫാദർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പ്രമുഖ അമേരിക്കൻ നടി ഡയാൻ കീറ്റൺ അന്തരിച്ചു. ആനി ഹാളിലെ അഭിനയത്തിന് ഒസ്കാർ പുരസ്കാരം ലഭിച്ച നടി 79-ാമത്തെ വയസ്സിലാണ് ലോകത്തോട് വിട പറഞ്ഞത്. അഭിനയത്തിന് പുറമെ സംവിധാനം, നിർമാണം, രചന, ഫോട്ടോഗ്രഫി എന്നിവയിലും തിളങ്ങിയിരുന്നു.
സിനിമ, ഫാഷൻ, ഡിസൈൻ എന്നിവയെ സ്വാധീനിച്ച കീറ്റൺ, വേഷത്തിൽ വ്യത്യസ്തമായ ശൈലി പതിപ്പിച്ചി്ട്ടുണ്ടായിരുന്നു. ടെർറ്റിൽ നെക്ക് സ്വെറ്ററും തൊപ്പിയും കീറ്റണിന്റെ ഇഷ്ടവസ്ത്രം. 60 ലധികം സിനിമകളിൽ അഭിനയിച്ച നടി ഹോളിവുഡിൽ തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്.
1970 ലെ പ്രശസ്ത സിനിമയായ ‘ഗോഡ്ഫാദറിൽ’ മൈക്കലിന്റെ ഭാര്യയുടെ കഥാപാത്രമായ കേ ആഡംസിലൂടെയും തുടർന്ന് ആനി ഹാളിലെ കോമിക് കഥാപാത്രമായ ആൽവി സിങ്ങറിന്റെ കാമുകിയായും അഭിനയിച്ച ഇവർ കാണികൾക്കിടയിൽ വളരെ പെട്ടന്ന് തന്നെ പ്രശസ്തയായി.
വൂഡി അലൻ സംവിധാനം ചെയ്ത ‘ആനി ഹാളിന്’ മികച്ച ചിത്രമുൾപ്പടെ നിരവധി ഒസ്കാർ അവാർഡുകൾ കിട്ടിയിട്ടുണ്ട്.. മികച്ച സംവിധായകൻ, മികച്ച തിരക്കഥ, ഓഫ്ബീറ്റ് സ്റ്റൈൽ ഐക്കൺ തുടങ്ങിയ അവാർഡുകളും ലഭിച്ചിരുന്നു. കിറ്റണിനായിരുന്നു ഓഫ്ബീറ്റ് സ്റ്റൈൽ ഐക്കൺ പുരസ്കാരം ലഭിച്ചത്.
"
https://www.facebook.com/Malayalivartha