ബിഗ് ബോസ് കാണികളുടെ പ്രിയപ്പെട്ട അതിഥിക്ക് ചിലത് പറയാനുണ്ട്.....!

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ബിഗ് ബോസ് താരാമാണ് അതിഥി റായ്. ബിഗ് ബോസ് സീസണ്‍ ഒന്നില്‍ പലപ്പോഴും പുറത്തുപോവുകയും ആരാധകരുടെ പിന്തുണയില്‍ തിരിച്ചുവരികയും ഒക്കെ ചെയ്ത അതിഥിയെ ആരും മറന്നുകാണില്ല. പുതിയ സീസണ്‍ ബിഗ് ബോസ് വരാനിരിക്കെ ചില കാര്യങ്ങള്‍ മത്സരാര്‍ത്ഥികളോട് അതിഥിക്ക് പറയാനുണ്ട്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. തന്‍റെ ബിഗ് ബോസ് ഓര്‍മകളും അതിഥി പങ്കുവെച്ചു.
ബിഗ് ബോസ് എപ്പോഴും തനിക്ക് ഒത്തിരി പ്രിയപ്പെട്ട ഒന്നായിരിക്കും എന്നാണ് അതിഥി പറയുന്നത് . കേരളം തന്നെ സ്വാഗതം ചെയ്തതും സ്വീകരിച്ചതും അവിശ്വസനീയമായ കാര്യമാണ്. ആരാധകര്‍ തനിക്ക് നല്‍കുന്ന സ്നേഹത്തിന് നന്ദി പറഞ്ഞാല്‍ തീരില്ല. അത് ഇപ്പോഴും ഞാന്‍ ആസ്വദിക്കുന്നുമുണ്ട്. തന്‍റെ പിറന്നാള്‍ ആഘോഷത്തെ കുറിച്ചും അതിഥി വാചാലയായി. ബിഗ് ബോസ് വീട്ടില്‍ നടന്നതാണ് ജീവിതത്തില്‍ സന്തോഷമുള്ള ജന്മദിനാഘോഷം. ലോകം മുഴുവന്‍ കാണെ ഒരു പിറന്നാള്‍ എനിക്ക് ഇനി സാധ്യമാകില്ലല്ലോ. മോഹന്‍ലാലിന്‍റെയും കമല്‍ഹാസന്‍റെയും സാന്നിധ്യത്തെ കുറിച്ചും സന്തോഷത്തോടെ അതിഥി പറയുന്നു.
https://www.facebook.com/Malayalivartha