ജീവിച്ചിരിക്കെ മരണ വാർത്ത കേൾക്കേണ്ടി വന്നു; മരിച്ചുവെന്ന് കേട്ടെന്ന് പറഞ്ഞ് പലരും തന്നെ വിളിച്ചിരുന്നു; ആളുകൾ സ്‌നേഹത്തോടെ തരുന്നതെല്ലാം കൈയ്യോടെ വാങ്ങിച്ചോ; അന്ന് ശ്രീനിവാസൻ പറഞ്ഞ മറുപടി

ശ്രീനിവാസൻ അതീവ ഗുരുതരാവസ്ഥയിലാണ് അദ്ദേഹം മരിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സോഷ്യൽമീഡിയയിലൂടെ ഒരു കാലത്ത് പ്രചരിച്ചിരുന്നു. നർമ്മം കലർത്തിയായിരുന്നു അദ്ദേഹം തന്റെ മരണവാർത്തയെക്കുറിച്ച് പ്രതികരിച്ചത്.
മരിച്ചുവെന്ന് കേട്ടെന്ന് പറഞ്ഞ് പലരും തന്നെ വിളിച്ചിരുന്നുവെന്നായിരുന്നു ശ്രീനിവാസൻ പ്രതികരിച്ചത്. ആളുകൾ സ്‌നേഹത്തോടെ തരുന്നതെല്ലാം കൈയ്യോടെ വാങ്ങിച്ചോളാനായിരുന്നു അദ്ദേഹം സുഹൃത്തിനോട് പറഞ്ഞത്.
അച്ഛന്റെ ആരോഗ്യാവസ്ഥ പഴയത് പോലെയാവാൻ സമയമെടുക്കും. മരുന്ന് കഴിക്കാനൊക്കെ മടിയാണ്. നിർബന്ധിച്ച് കഴിപ്പിക്കുകയാണ് ചെയ്യുന്നത്. അച്ഛനൊപ്പം ആശുപത്രിയിലുണ്ടായിരുന്ന സമയത്തായിരുന്നു ആദരാഞ്ജലി പോസ്റ്റുകൾ കണ്ടതെന്നും ആ സമയത്ത് പ്രതികരിക്കണമെന്ന് തോന്നിയില്ലെന്നുമായിരുന്നു ധ്യാൻ പറഞ്ഞത്. അച്ഛന്റെ കാര്യങ്ങളിലായിരുന്നു എല്ലാവരും ശ്രദ്ധിച്ചതെന്നുമായിരുന്നു ധ്യാൻ പറഞ്ഞത്.
അന്തരിച്ച നടൻ ശ്രീനിവാന്റെ മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നുമുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനുവെക്കും. വൈകീട്ട് മൂന്നുവരെ പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാം. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പിൽ.മൃതദേഹം ഉദയംപേരൂർ കണ്ടനാട്ടെ വീട്ടിലെത്തിച്ചു. രാവിലെ 8.30-ഓടെയായിരുന്നു അന്ത്യം.
ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെവെച്ച് മരണം സ്ഥിരീകരിച്ചു. ഭാര്യ വിമല ഉൾപ്പെടെ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























