കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയ വിനീതിനെ തേടി ആ വാർത്ത; ചങ്കു പൊട്ടി ആശുപത്രിയിലേക്ക് ഓടി; അവസാന നിമിഷങ്ങളിൽ അച്ഛനൊപ്പം

ശ്രീനിവാസന്റെ വേർപാട് സിനിമാലോകത്തെയും ആരാധകരെയും കുടുംബത്തെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിനീത് പിതാവിന്റെ മരണവാർത്ത അറിയുന്നത്. ഉടൻ തന്നെ വിമാനയാത്ര റദ്ദാക്കി നടൻ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. പത്ത് മണിയോടെ വിനീത് ആശുപത്രിയിലെത്തി.
ഡയാലിസിസിനായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉണ്ടായ ദേഹാസ്വാസ്ഥ്യമുണ്ടായി. ഇതാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചത് . രാവിലെ 8.30-ഓടെയായിരുന്നു അന്ത്യം. അച്ഛൻ വിടവാങ്ങിയ വിവരം അറിയാതെ യാത്ര പോയ മകൻ മടങ്ങിയെത്തുന്നത് കാത്തിരിക്കുകയായിരുന്നു ഇപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും.
https://www.facebook.com/Malayalivartha

























