വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. സഞ്ചാര ശീലം വർദ്ധിക്കുന്ന വിഭാഗത്തിലേക്ക്

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): പ്രത്യുപകാരം ചെയ്യുവാൻ ഇന്ന് അവസരം ഉണ്ടാകും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. സഞ്ചാര ശീലം വർദ്ധിക്കുന്ന വിഭാഗത്തിലേക്ക് ജോലിമാറ്റം ഉണ്ടാവാൻ സാധ്യതയുണ്ട്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): കുടുംബത്തിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആശയം ഇന്ന് സർവരുടെയും പ്രശംസ പിടിച്ചുപറ്റും. മാതാപിതാക്കൾക്കോ സന്താനങ്ങൾക്കോ രോഗാദി ദുരിതം ഉണ്ടാകാം. സാമ്പത്തിക ക്രയവിക്രയങ്ങളിൽ സൂക്ഷിക്കുക.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): രാഷ്ട്രീയ, കലാ-സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അഭൂത പൂർവമായ വളർച്ച അനുഭവപ്പെടും. സർക്കാർ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ജോലിയിൽ പ്രമോഷൻ ലഭിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): സന്താന ഭാഗ്യം, ജീവിത സുഖം, സ്ഥാനമാനങ്ങൾ ലഭിക്കുക, ശത്രു ഹാനി, എവിടെയും വിജയം, അധികാര പ്രാപ്തിയുള്ള തൊഴിൽ നേടാൻ ഉള്ള സാധ്യത ഒക്കെ ഇന്ന് ഫലത്തിൽ വരും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ഭൂമി നഷ്ടം, ലഹരിയിൽ ആസക്തി, കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം, സംശയ രോഗം, കാര്യ തടസ്സം, യാത്രാ ക്ലേശം എന്നിവ ഇന്ന് ഫലം. ജാഗ്രത പാലിക്കുക.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റം ഉണ്ടാകും. ശത്രുഭയം, ധന നാശം, പരാശ്രയം ഉണ്ടാകേണ്ട അവസ്ഥ, കുടുംബം വിട്ടു മാറി നിൽക്കേണ്ട അവസ്ഥ, സ്ഥാന ഭ്രംശം ഒക്കെയും ഇന്ന് ഫലം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ദീർഘനാൾ അലട്ടിയിരുന്ന രോഗങ്ങൾക്ക് ശാന്തി, ശത്രു ശാന്തി, വാഹന ഭാഗ്യം, സമ്മാനങ്ങൾ ലഭിക്കുക തുടങ്ങി ഇന്ന് നല്ല സമയം. ശയന സുഖവും ഫലത്തിൽ വരാൻ സാധ്യതയുണ്ട്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കേസ് വഴക്കുകൾ ഒഴിവാക്കുക, പല പല തൊഴിലുകൾ ചെയ്യേണ്ടതായി വരിക, പ്രവർത്തനങ്ങൾക്ക് അനുസരിച്ചുള്ള ഫലം ലഭിക്കാതെ ഇരിക്കുക എന്നിവക്ക് ഇന്ന് സാധ്യതയുണ്ട്. പ്രതിസന്ധികളിൽ ശ്രദ്ധിക്കുക.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): സന്താന ഭാഗ്യം, ജീവിത സുഖം, സ്ഥാന മാനങ്ങൾ ലഭിക്കുക, ശത്രു ഹാനി, എവിടെയും വിജയം, അധികാര പ്രാപ്തിയുള്ള തൊഴിൽ നേടാൻ ഉള്ള സാധ്യത ഒക്കെ ഇന്ന് ഫലം. നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ഭാര്യ ഭർതൃ സന്താന സുഖക്കുറവ്, ജല ഭയം, ഉറക്കക്കുറവ്, ദുസ്വപ്നങ്ങൾ കണ്ട് ഞെട്ടി എഴുന്നേൽക്കുക, ഉദര രോഗത്തിന് ഇന്ന് സാധ്യതയുണ്ട്. ശനിയുടെ അനുകൂല സ്ഥിതി ഉള്ളവർക്ക് ദോഷഫലം കുറയും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): സർക്കാർ സംബന്ധമായ ഗുണം, തൊഴിൽ വിജയം, പുത്ര ഭാഗ്യം, ധനനേട്ടം, സർവ്വ വിജയം, ഗൃഹോപകരണങ്ങളുടെ വർദ്ധനവ് എന്നിവ ഇന്ന് ഫലത്തിൽ വരാം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): കുടുംബത്തിൽ അഭിവൃദ്ധി, തൊഴിൽ വിജയം, ധനലാഭം, ശരീരസുഖം, കുടുംബത്തിൽ മംഗളകർമ്മങ്ങൾക്ക് സാധ്യത, വാഹന ഭാഗ്യം, ഭാഗ്യാനുഭവങ്ങൾ, ദാമ്പത്യ ഐക്യം എന്നിവ ഇന്ന് ഫലത്തിൽ വരാം.
"https://www.facebook.com/Malayalivartha
























