മമ്മൂട്ടിയെ ഇൻട്രോയിൽ കാണുമ്പോള്‍ തന്നെ കൂവും, ഒരു കാരണവുമില്ലാതെ കൂവി തോല്‍പ്പിക്കും, തുടക്കം മുതല്‍ ഇടവേള വരെ കൂവി ആളുകള്‍ മടുക്കുന്ന അവസ്ഥ വരെയുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ഷിബു ചക്രവര്‍ത്തി!
മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് പാട്ടുകല്‍ എഴുതിയ ഗാനരചയിതാവാണ് ഷിബു ചക്രവര്‍ത്തി. ഗാനരചയിതാവായി മാത്രമല്ല തിരക്കഥാകൃത്തായും തിളങ്ങിയിട്ടുണ്ട് ഷിബു . ഇരുന്നൂറോളം പാട്ടുകൾ മലയാള സിനിമയിൽ സംഭാവന ചെയ്തിട്ടുള്ള ഷിബു നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സിനിമ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഷിബു ചക്രവര്‍ത്തി
ചരിത്രം എന്നിലൂടെ എന്ന സഫാരി ചാനലിലെ പരിപാടിയിലാണ് അദ്ദേഹം സിനിമാ അനുഭവങ്ങൾ തുറന്നുപറയുന്നത്. തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനിടെ ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളില്‍ മമ്മൂട്ടി സിനിമകള്‍ നേരിട്ടിരുന്ന പരാജയങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നു പറയുന്നുണ്ട്. ഡെന്നീസ് ജോസഫ് രചിച്ച ശ്യാമ, നിറക്കൂട്ട് എന്നീ സിനിമകളിലെ നായകനായിരുന്നു മമ്മൂട്ടി. ചിത്രങ്ങള്‍ വന്‍ വിജയങ്ങളായിരുന്നു. എന്നാല്‍ അതിന് ശേഷമുണ്ടായ അനുഭവങ്ങളാണ് ഷിബു ചക്രവര്‍ത്തി പറയുന്നത്.
ഡെന്നീസ് ജോസഫ് സിനിമകൾക്ക് ശേഷമുള്ള മമ്മൂട്ടിയുടെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന അവസ്ഥയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ന്യായ വിധി, വീണ്ടും, പ്രണാമം, കഥയ്ക്ക് പിന്നില്‍ തുടങ്ങിയ സിനിമകളെല്ലാം വലിയ പരാജയങ്ങളായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഈ സിനിമകള്‍ക്ക് തീയേറ്ററുകളില്‍ നിന്നും ഇത്രമാത്രം മോശം പ്രതികരണങ്ങള്‍ ലഭിച്ചിരുന്നതെന്ന് മാത്രം തനിക്ക് മനസിലായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയുടെ മുഖം സ്‌ക്രീനില്‍ കാണുമ്പോള്‍ തന്നെ തീയേറ്ററില്‍ കൂവല്‍ ഉയരുമായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.
ഒരു കാരണവുമില്ലാതെ മമ്മൂട്ടിയെ കൂവുന്നത് കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്. ഒരു സിനിമയിലും മമ്മൂട്ടിയെ കൂവല്‍ കേള്‍ക്കാത്തെ കാണാന്‍ പറ്റാതിരുന്ന കാലമായിരുന്നു അത്. നന്നായി അഭിനയിക്കാത്തതോ കഥ നന്നാവാത്തതോ ആയിരുന്നുവെങ്കില്‍ കൂതവുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ ഇത്തരം കാരണങ്ങളൊന്നും മമ്മൂട്ടിക്കെതിരെ ഉണ്ടായിരുന്നില്ലെന്നതുമാണ് ഇതിലെ വിരോധാഭാസം എന്നാണ് ഷിബു ചക്രവര്‍ത്തി പറയുന്നത്.
ഇതിന്റെ ഒരു ഉദാഹരണവും അദ്ദേഹം പറയുന്നുണ്ട്. വീണ്ടും എന്ന സിനിമയില്‍ തുടക്കം മുതല്‍ ഇടവേള വരെ കൂവി ആളുകള്‍ മടുക്കുന്ന അവസ്ഥ വരയുണ്ടായിരുന്നു. ആ സിനിമയില്‍ മമ്മൂട്ടിയുടെ ഇന്‍ട്രോയില്‍ അദ്ദേഹത്തിന്റെ മുഖം കാണുമ്പോള്‍ തന്നെ കൂവല്‍ തുടങ്ങുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മറ്റൊരു സിനിമയായ പ്രണാമത്തില്‍ മമ്മൂട്ടിയെ കാണുന്നതിനും മുമ്പ്, അദ്ദേഹം വരുന്ന ജീപ്പ് സ്‌ക്രീല്‍ കാണുമ്പോള്‍ തന്നെ കൂവലും കളിയാക്കലും ഉയരുമായിരുന്നുവെന്നാണ് ഷിബു ചക്രവര്‍ത്തി പറയുന്നത്.
അതേസമയം തീയേറ്ററില്‍ സാമ്പത്തികമായി ഈ സിനിമകളൊക്കെ പരാജയമായിരുന്നുവെങ്കിലും പാട്ടുകളുടെ കാര്യത്തില്‍ ഒരുപാട് പരിഷ്‌കാരങ്ങള്‍ തുടങ്ങിവെച്ച സിനിമകളായിരുന്നു ഇതൊക്കെയെന്നും അദ്ദേഹം പറയുന്നുണ്ട്. നേരത്തെ മമ്മൂട്ടിയുടെ തുടര്‍ പരാജയങ്ങളെക്കുറിച്ച് അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫും തുറന്നു പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഡെന്നീസ് മമ്മൂട്ടിയ്ക്കായി ന്യൂഡല്‍ഹി എഴുതുന്നതും ജോഷിയുടെ സംവിധാനത്തില്‍ ചിത്രം പുറത്തിറങ്ങുന്നു. ചിത്രം വന്‍ വിജയമായി മാറിയതോടെ മമ്മൂട്ടി ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിച്ചിരുന്നു.
അതേസമയം ഈ ലോക്ക്ഡൗണ്‍ കാലത്തിനിടെ തീയേറ്ററുകള്‍ തുറന്നപ്പോള്‍ മാത്രം മമ്മൂട്ടിയുടെ രണ്ട് സിനിമകള്‍ തീയേറ്ററുകളിലെത്തിയിരുന്നു. ദ പ്രീസ്റ്റായിരുന്നു അതിലൊന്ന്. മമ്മൂട്ടി വൈദികനായി എത്തിയ ചിത്രത്തില്‍ മഞ്ജു വാര്യരും നിഖില വിമലുമായിരുന്നു മറ്റ് പ്രധാന വേഷങ്ങളില്‍. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു ദ പ്രീ്സ്റ്റ്. മമ്മൂട്ടിയുടെ മറ്റൊരു ചിത്രം വണ്‍ ആയിരുന്നു. കേരളാ മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളും പ്രതീക്ഷിച്ചത് പോലൊരു വിജയമായി മാറിയില്ല.
ഇനി മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ള സിനിമകളിലൊന്ന് ഭീഷ്മ പര്‍വ്വമാണ്. അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിലാലിന്റെ ചിത്രീകരണം വൈകുന്നതിനിടെ മറ്റൊരു സിനിമ ചെയ്യാന്‍ അമല്‍ നീരദ് തീരുമാനിക്കുകയായിരുന്നു. പുഴുവാണ് മമ്മൂട്ടിയുടെ മറ്റൊരു ചിത്രം. ചിത്രത്തില്‍ പാര്‍വതി തിരുവോത്താണ് നായിക. മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകത പുഴുവിനുണ്ട്.
അതേസമയം ഈയ്യടുത്തായിരുന്നു മമ്മൂട്ടി അഭിനയ രംഗത്ത് അമ്പതാണ്ട് പൂര്‍ത്തിയാക്കിയത്. മമ്മൂട്ടിയ്ക്ക് ആശംസകളുമായി മലയാള സിനിമ ലോകവും ആരാധകരും എത്തിയിരുന്ന്ു. ഇതിനിടെ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ഓളങ്ങള്‍ സൃഷ്ടിച്ചിരുന്നു.
https://www.facebook.com/Malayalivartha