സ്റ്റൈലിഷ് ലുക്കിൽ മഞ്ജു പങ്കുവച്ച മിറർ സെൽഫിയിൽ പതിഞ്ഞത് ആഢംബര ബൈക്കിന്റെ ചിത്രം...
ഒരു സാധാരണ ചിട്ടിക്കമ്പനി ജീവനക്കാരനായിരുന്ന മാധവന്‍ എന്ന മനുഷ്യന്റെ മകളായി പിറന്ന്, ഇന്ന് തമിഴ് ആരാധകരെയും ത്രസിപ്പിക്കുന്ന നിലയിലേയ്ക്ക് വളർന്നുകഴിഞ്ഞു മഞ്ജു വാര്യർ. സല്ലാപം മുതൽ വേട്ടയ്യൻ വരെയുള്ള സിനിമാ ജീവിതത്തിനിടെ നിരവധി ഉയർച്ച താഴ്ചകളിലൂടെയാണ് മഞ്ജു കടന്നുപോയി. സിനിമയിൽ നിന്ന് വിട്ടുനിന്നപ്പോഴും പരാജയങ്ങൾ ഉണ്ടായപ്പോഴുമൊന്നും മഞ്ജുവിനോടുള്ള മലയാളികളുടെ സ്നേഹത്തിൽ തരിമ്പ് പോലും കുറവ് വന്നിട്ടില്ല. കുടുംബത്തിലെ ഒരു അംഗപ്പോലെയാണ് മലയാളികൾക്ക് മഞ്ജു.
നാൽപ്പത്തിയാറുകാരിയായ താരം മലയാളവും തമിഴിലുമെല്ലാം അടുത്തിടെയായി സജീവമാണ്. വേട്ടയ്യൻ വിജയകരമായി പ്രദർശനം തുടരുകയാണ്. സിനിമയിലേക്കുള്ള രണ്ടാം വരവിനുശേഷമാണ് മഞ്ജു സോഷ്യൽമീഡിയയിൽ ആക്ടീവായി തുടങ്ങിയത്. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുള്ള താരം പങ്കിട്ട ഏറ്റവും സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
കറുപ്പ് നിറത്തിലുള്ള ട്രാക്ക് പാന്റും ടീ ഷർട്ടും തൊപ്പിയും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ഒരു മിറർ സെൽഫിയാണ് മഞ്ജു വാര്യർ ഏറ്റവും പുതിയതായി സോഷ്യൽമീഡിയയിൽ പങ്കിട്ടത്. ചുവന്ന നിറത്തിലുള്ള ഒരു ഹാർട്ട് ഇമോജിയാണ് ഫോട്ടോയ്ക്ക് അടിക്കുറുപ്പായി കൊടുത്തത്. ജിമ്മിൽ നിന്നും നടി പകർത്തിയാണ് പുതിയ സെൽഫി. ട്രസ്റ്റ് യുവർ സെൽഫ്, ലവ് യുവർ സെൽഫ്, ബിലീവ് ഇൻ യുവർ സെൽഫ്, ഗുഡ് ഹെൽത്ത്, പീസ് ഓഫ് മൈന്റ് എന്നീ ഹാഷ്ഗാടുകളും ഫോട്ടോയ്ക്ക് ഒപ്പം ചേർത്തിരുന്നു.
സെൽഫ് ലവ് ഒന്നുകൊണ്ട് മാത്രമാണ് ഇപ്പോഴും മഞ്ജു യുവനടിമാരോട് മത്സരിച്ച് തെന്നിന്ത്യയിൽ താരമൂല്യമുള്ള മുൻനിര നായികയായി നിലനിൽക്കുന്നത്. അഭിനയമായാലും നൃത്തമായാലും വാശികയറിയാല്‍ മഞ്ജുവിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്നാണ് ഒരിക്കൽ നടിയെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞത്.
അത് ഫിറ്റ്നസിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണെന്ന് മഞ്ജു ഇപ്പോൾ തെളിയിക്കുന്നു. രണ്ടാം വരവിനുശേഷം ഫിറ്റ്നസിന് വലിയ പ്രാധാന്യം മഞ്ജു നൽകുന്നുണ്ട്. അതുകൊണ്ട് കൂടിയാകണം അമ്പതുകളോട് അടുത്തിട്ടും മഞ്ജുവിന് പ്രായം തോന്നാത്തത്. മഞ്ജു ഇപ്പോഴും ഇരുപതുകളിൽ സ്റ്റക്കാണെന്നാണ് ആരാധകർ പറയാറുള്ളത്.
മലയാളികളുടെ മനസില്‍ ഓരോ ദിവസവും പ്രായം കുറയുകയും സൗന്ദര്യം കൂടുകയും ചെയ്യുന്ന പ്രതിഭാസമാണ് മഞ്ജു വാര്യർ. നടിയുടെ പുതിയ ഫോട്ടോ പ്രത്യക്ഷപ്പെട്ടപ്പോഴും മഞ്ജുവിന്റെ ഫിറ്റ്നസാണ് സോഷ്യൽമീഡിയ ആദ്യം ശ്രദ്ധിച്ചത്. സോഷ്യൽമീഡിയ കത്തിക്കാനുള്ള പ്ലാനാണോ എന്നാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടപ്പോൾ മഞ്ജുവിനോട് ആരാധകർ ആദ്യം ചോദിച്ചത്. മമ്മൂട്ടിയുടെ അനിയത്തിയാണ് ഫിറ്റ്നസിന്റെ കാര്യത്തിൽ മഞ്ജുവെന്നും കമന്റുകളുണ്ട്.
മാളവിക സി മേനോൻ, ടൊവിനോ തോമസ്, മഞ്ജിമ മോഹൻ തുടങ്ങിയ താരങ്ങളെല്ലാം മഞ്ജുവിന്റെ മിറർ സെൽഫിയെ അഭിനന്ദിച്ച് എത്തി. കറുത്ത നിറത്തിലുള്ള ടീ ഷർട്ടും തൊപ്പിയും പോണി ടെയിൽ ഹെയർ സ്റ്റൈലും കൂടിയായപ്പോൾ മഞ്ജു ഒരു കൊറിയൻ സുന്ദരിയായിയെന്നും കമന്റുകളുണ്ട്. ഒട്ടുമിക്ക ആളുകളും നടിയുടെ ഫിറ്റ്നസിനെ പ്രശംസിച്ചും സ്വാഗിനെ പ്രശംസിച്ചും എത്തിയപ്പോൾ ആരാധകരിൽ ചിലരുടെ ശ്രദ്ധ മിറർ സെൽഫി പകർത്താൻ നടി ഉപയോഗിച്ച സാംസങ് എസ് 24 എന്ന ഫോണിലേക്കായിരുന്നു.
ആഢംബര ബൈക്കിന്റെ ചിത്രമാണ് ഫോൺ കവറിന് പിന്നിൽ മഞ്ജു നൽകിയിരിക്കുന്നത്. ബൈക്ക് പ്രേമിയായതുകൊണ്ടാകണം ഫോൺ കവറിൽ പോലും ബൈക്കിന്റെ ചിത്രം ഇടംപിടിച്ചത്. അവസാനം സാംസങ് എസ് 24 ഉപയോഗിക്കുന്ന സിഗ്മ പെണ്ണിനെ കണ്ടെത്തി എന്നാണ് ഒരാൾ മഞ്ജുവിന് ഫോട്ടോയ്ക്ക് കമന്റായി കുറിച്ചത്. പൊതുവെ താരങ്ങളെല്ലാം ആപ്പിൾ ഗാഡ്ജറ്റുകൾ ഉപയോഗിക്കുന്നവരാണ്. അവിടെയും മഞ്ജു വ്യത്യസ്ത പുലർത്തി എന്നതാണ് ആരാധകരെ ആകർഷിച്ചത്.
https://www.facebook.com/Malayalivartha