നവ്യയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിൽ അസൂയപ്പെടുന്ന സ്ത്രീകൾ കമന്റുകളിലൂടെ അവരുടെ ഫ്രസ്ട്രേഷൻ തീർക്കുന്നു; മീരയും കാവ്യയും അവരുടെ കമന്റ് സെക്ഷൻ ഓഫ് ചെയ്യുന്നത് ഇതുകൊണ്ടാണ്...
2010 ൽ വിവാഹിതയായ ശേഷം മുംബെെയിലേക്ക് ജീവിതം പറിച്ച് നട്ടതായിരുന്നു നവ്യ. എന്നാൽ ഒന്നും ചെയ്യാതെയുള്ള വീട്ടിലിരുപ്പ് തനിക്ക് മടുപ്പുളവാക്കുന്നതായിരുന്നെന്ന് നവ്യ തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമ, നൃത്തം, നൃത്തം പഠിപ്പിക്കൽ തുടങ്ങി എപ്പോഴും തിരക്കുകളിലാണ് നവ്യയിന്ന്. സോഷ്യൽ മീഡിയയിൽ തന്റെ സന്തോഷങ്ങൾ പങ്കുവെക്കുന്ന നവ്യക്ക് പലപ്പോഴും നേരിടേണ്ടി വരുന്ന ചോദ്യം ഭർത്താവ് സന്തോഷ് മേനോനെക്കുറിച്ചാണ്.
ഭർത്താവിനൊപ്പം നവ്യയെ ഇപ്പോൾ കാണേറിയില്ല. ചില അഭിമുഖങ്ങളിൽ വിവാഹ ജീവിതത്തെക്കുറിച്ച് നവ്യ നടത്തിയ പരാമർശങ്ങൾ പല രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. ഇരുവരും അകന്ന് കഴിയുകയാണെന്ന ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. എന്നാൽ നവ്യ നായർ ഇതേക്കുറിച്ചൊന്നും പ്രതികരിക്കാറില്ല.
ആരാധകർ നടിയെ പിന്തുണച്ച് കൊണ്ട് ഇത്തരം കമന്റുകൾക്ക് മറുപടി നൽകാറുണ്ട്. നവ്യയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിൽ അസൂയപ്പെടുന്ന സ്ത്രീകൾ കമന്റുകളിലൂടെ അവരുടെ ഫ്രസ്ട്രേഷൻ തീർക്കുന്നു. നവ്യയെ പോലെ നിങ്ങൾക്ക് ലാവിഷ് ലൈഫോ യാത്രകളോ പറ്റുന്നില്ല.
പക്ഷെ കമന്റുകൾ നിങ്ങളെ അതിന് സഹായിക്കില്ല. ഇത് കൊണ്ടാണ് മീരയും കാവ്യയും അവരുടെ കമന്റ് സെക്ഷൻ ഓഫ് ചെയ്യുന്നത്. ഇത്തരം ആന്റികളെ അവർക്ക് കൈകാര്യം ചെയ്യാനാകില്ല. നവ്യ ധൈര്യം കാണിച്ചെന്ന് ഒരു ആരാധകൻ നടിയുടെ വ്ലോഗിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
സമാന അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ തുടർന്നും വന്നു. അടുത്ത കാലത്താണ് കാവ്യ മാധവൻ സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത്. മോശം കമന്റുകൾ ഒഴിവാക്കാൻ തുടക്കത്തിലേ നടി കമന്റ് ബോക്സ് ഓഫ് ചെയ്തു. എന്നാൽ പിന്നീട് ഓൺ ചെയ്യുകയും ചെയ്തു. നടിയെ അധിക്ഷേപിച്ച് കൊണ്ടുള്ള കമന്റുകൾ തുടരെ വരാറുണ്ട്. സോഷ്യൽ മീഡിയയിൽ നടിമാർ നേരിടുന്ന കടുത്ത സൈബറാക്രണങ്ങൾ നേരത്തെ പല തവണ ചർച്ചയായതാണ്.
2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിമാരായിരുന്നു നവ്യ നായരും കാവ്യ മാധവനും മീര ജാസ്മിനും. 2010 ന് ശേഷമാണ് ഇവരുടെ സ്ഥാനം പുതുമുഖ നടിമാരിലെത്തിയത്. എന്നാൽ ഇന്നും പ്രേക്ഷക മനസിൽ വലിയ സ്ഥാനം മൂന്ന് പേർക്കുമുണ്ട്. നവ്യയും മീരയും സിനിമാ രംഗത്തേക്ക് തിരിച്ച് വന്നെങ്കിലും കാവ്യ ഇതുവരെയും ഇതിന് തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha