കണ്ണ് എഴുതുന്നത് അൽപം പോലും മാറാൻ പാടില്ല; മേക്കപ്പിന്റെ കാര്യത്തിലും കൃത്യത നിർബന്ധം: കാവ്യയെ കുറിച്ച്സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ്...
മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയായിരുന്നു കാവ്യ മാധവന്‍. അന്നും ഇന്നും കാവ്യയ്ക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചിട്ടുള്ളതും. മഞ്ജുവാര്യരുമായിട്ടുള്ള വിവാഹമോചനത്തിന് പിന്നാലെ കാവ്യയും ദിലീപും വിവാഹിതരാവുകയായിരുന്നു. പിന്നാലെ കാവ്യയ്ക്കും ദിലീപിനുമെതിരെ ഗുരുരമായ അധിക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വന്ന് കൊണ്ടിരുന്നത്. വിമര്‍ശനങ്ങളെയും വിവാദങ്ങളെയുമൊക്കെ മറികടന്ന് സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് കാവ്യയും ദിലീപുമിപ്പോള്‍. നല്ല 'ശാലീന സുന്ദരി', അതാണ് കാവ്യ മാധവന് മലയാളികൾ നൽകിയ ടാഗ്.
ദിലീപുമായുള്ള വിവാഹ ശേഷം പക്ഷെ ലുക്കിന്റെ കാര്യത്തിൽ കാവ്യ വലിയ വിമർശനം കേട്ടു. പ്രസവിച്ചതോടെ താരത്തിന്റെ ശരീരഭാരം കൂടിയിരുന്നു. അടുത്തിടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയപ്പോഴുള്ള കാവ്യയുടെ ലുക്കിനെതിരെ പലരും വിമർശനം ഉന്നയിച്ചിരുന്നു. കടുത്ത ബോഡി ഷെയ്മിങ് ആയിരുന്നു താരം നേരിട്ടത്. എന്തൊരു വണ്ണമാണ്, എന്നൊക്കെ പറഞ്ഞായിരുന്നു വിമർശനങ്ങൾ ഏറെയും. എന്നാൽ അന്ന് ഇത്തരം വിമർശനങ്ങൾക്കൊന്നും കാവ്യ മറുപടി നൽകിയിരുന്നില്ല. പിന്നീട് വണ്ണം കുറച്ച് ലക്ഷ്യയുടെ മോഡലായി എത്തിയ കാവ്യ ആരാധകരെ ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.
മലയാള സിനിമയിലെ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി മേക്കപ്പിന്റെ കാര്യത്തിൽ കാവ്യയ്ക്ക് കൃത്യത നിർബന്ധമാണെന്ന് ഇടയ്ക്ക് ഒരു അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു. നിരവധി നായികമാരെ അവാര്‍ഡ് ഫംഗ്ഷനിലും വിവാഹ ഫംഗ്ഷനിലും ഒക്കെ സുന്ദരിയാക്കിയിട്ടുണ്ട് ഉണ്ണി. പല നായികമാരുടെയും ഉറ്റ സുഹൃത്തു കൂടിയാണ് ഈ മേക്കപ്പ് ആര്‍ട്ടിസ്റ്റ്. ഫ്രണ്ട്ഷിപ്പ് ഡേയിൽ കാവ്യ ആരാണെന്നും എന്താണെന്നും തനിക്ക് അറിയാമെന്നും, തനിക്ക് നൽകിയിട്ടുള്ള സ്നേഹത്തിനും പിന്തുണയ്ക്കും പകരമായി ചെയ്യാനാവുന്നതിന്റെ പകുതി പോലും ഇപ്പോഴും ആയിട്ടില്ലെന്ന് ഉണ്ണി, പറഞ്ഞിരുന്നു.
ഉണ്ണിയുടെ വാക്കുകൾ ഇങ്ങനെ...
കാവ്യയോട് ആരാധന തോന്നുന്ന ഒരു കാര്യമാണ് അച്ചടക്കവും കൃത്യതയും. എട്ട് വർഷം മുമ്പാണ് കാവ്യയെ താൻ പരിചയപ്പെടുന്നത്. അപ്പോൾ മേക്കപ് ആർട്ടിസ്റ്റായി ഉയർന്ന് വരുന്നതേ ഉള്ളു. പെർഫക്‌ഷന് വലിയ പ്രാധാന്യം നല്‍കുന്ന ആളാണ് കാവ്യ. ഒരു മാസികയുടെ കവർ ഫോട്ടോഷൂട്ട് ആയിരുന്നു അന്ന്. മേക്കപ്പിൽ മാത്രമല്ല ജീവിതത്തിലെ ഓരോ കാര്യത്തിലും വളരെ ഓർഗനൈസ്ഡ് ആണ്. ഒരു സൂചി ആണെങ്കിൽ പോലും എടുത്ത സ്ഥലത്ത് വയ്ക്കും. അത്രയേറെ കൃത്യത എല്ലാ കാര്യത്തിലും നിർബന്ധമാണ് കാവ്യയ്ക്ക്.
കണ്ണ് എഴുതുന്നത് അൽപം പോലും മാറാൻ പാടില്ല. മേക്കപ്പിന്റെ കാര്യത്തിലും കൃത്യത നിർബന്ധമാണ്. അതുകൊണ്ട് ഐ മേക്കപ് സ്വന്തമായി ചെയ്യുന്നതാണ് രീതി. എന്നാൽ അന്ന് എന്നോടു ചെയ്തോളൂ എന്ന് പറഞ്ഞു. അങ്ങനെ ഞാൻ കണ്ണെഴുതി. അതു കാവ്യയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അതോടെ എന്നെ സ്ഥിരമായി മേക്കപ്പിനു വിളിച്ചു തുടങ്ങി. ഞാൻ ചെയ്ത ചില ലുക്ക്സ് വലിയ ഹിറ്റായി. കാവ്യയുടെ പുതിയ ഹെയർസ്റ്റൈൽ പരീക്ഷണവും ശ്രദ്ധ നേടി. ഇക്കാലയളവിൽ കാവ്യയും കുടുംബവുമായി ഞാൻ വളരെയധികം അടുത്തു. ഞങ്ങള്‍ ആത്മസുഹൃത്തുക്കളായി മാറി- ഉണ്ണി പറയുന്നു.
കാവ്യയുടെ വിവാഹത്തിന് താനാണ് മേക്കപ്പ് ചെയ്തത്. പക്ഷേ മേക്കപ് ആർട്ടിസ്റ്റ് എന്ന നിലയിലായിരുന്നില്ല അത്. ഒരു സുഹൃത്തിന്റെയും സഹോദരന്റെയും കുടുംബാംഗത്തിന്റെയും സ്ഥാനമായിരുന്നു അന്നെനിക്ക്. ജീവിതത്തിലെ ഏറ്റവും വിശിഷ്ടമായ ചടങ്ങിന് അവളെ അണിയിച്ചൊരുക്കാനായത് ഒരു പ്രത്യേക അനുഭവമായിരുന്നു.
കാവ്യയുടെ ജീവിതത്തിൽ മോശം കാലം വന്നപ്പോൾ ഉറച്ച പിന്തുണയുമായി ഒപ്പം നിൽക്കണമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ലായിരുന്നു. കാരണം കാവ്യ ആരാണെന്നും എന്താണെന്നും എനിക്ക് നന്നായി അറിയാം. അവൾ എനിക്ക് നൽകിയിട്ടുള്ള സ്നേഹത്തിനും പിന്തുണയ്ക്കും പകരമായി ചെയ്യാനാവുന്നതിന്റെ പകുതി പോലും ഇപ്പോഴും ആയിട്ടില്ല. ഞാൻ എന്നും ഒരു സുഹൃത്തായി അവൾക്കൊപ്പം എന്നും ഉണ്ടാകുമെന്നും ഉണ്ണി കൂട്ടിച്ചേർക്കുന്നു.
https://www.facebook.com/Malayalivartha