ഇങ്ങനെ പോയാൽ നന്മമരം അവാർഡ് സീരിയൽ നടിമാർക്കല്ല കൊടുക്കേണ്ടിവരുക; ത്യാഗത്തിന്റെയും സഹനത്തിന്റെയും നിറകുടമായി ശിവേട്ടൻ ഓവർ ആകുന്നില്ലേ ?; സാന്ത്വനത്തിലെ ശിവേട്ടൻ സോഷ്യൽ മീഡിയ കോളത്തിൽ!
റേറ്റിങ്ങിൽ ഒന്നാമതെത്തി മുന്നേറുന്ന ഏഷ്യാനെറ്റ് പരമ്പരയാണ് സാന്ത്വനം. കുടുംബത്തെ വളരെയധികം ഗ്ലോറിഫൈ ചെയ്യുന്ന പരമ്പരയാണ് സാന്ത്വനം. അതിൽ വലിയ തെറ്റുപറയേണ്ടതില്ല. ,മലയാളികൾക്കിടയിൽ അത്തരം ഒരു സീരിയലിന് പ്രാധാന്യം ഏറെയാണ്. 'അമ്മ അച്ഛൻ മക്കൾ എന്ന നിലയിലേക്ക് കുടുംബ ബന്ധങ്ങൾ ചുരുങ്ങിപ്പോൾ പുത്തൻ തലമുറയെ പോലും കൂട്ടുകുടുംബത്തിലെ കാര്യങ്ങൾ എന്തൊക്കെയെന്ന് കാണിച്ചുതരുന്ന ഒരു കഥ അതത്ര തെറ്റല്ല.
സാന്ത്വനം തുടക്കം മുതൽ സോഷ്യൽ മീഡിയ ചർച്ചകളിൽ ഇടം നേടിയ പരമ്പരയാണ്. ശിവൻ ഒരു കലിപ്പനും അഞ്ജലി ഒരു കാന്താരിയുമായിട്ടാണ് സീരിയലിലെ ആദ്യഭാഗം എത്തിയത്. ശിവന് അഞ്ജലിയെ ഇഷ്ട്ടമല്ലങ്കിലും ഏട്ടനും ഏട്ടത്തിയമ്മയും വിവാഹത്തിന് വാക്ക് കൊടുത്തത് കൊണ്ട് ശിവൻ അഞ്ജലിയെ വിവാഹം കഴിക്കേണ്ടതായിവരുന്നു. ശിവനെത്തന്നെയാണ് കഥയിൽ ഏറെ പ്രാധാന്യത്തോടെ തുടക്കം മുതൽ കാണിക്കുന്നത്.
ആദ്യമൊന്നും അഞ്ജുവിനു ശിവനെ ഇഷ്ടം അല്ല. തുടർന്ന് ഇരുവരും ഇഷ്ടത്തിൽ ആകുന്നു. അങ്ങനെ അവർ സുഖമായി ജീവിക്കുന്നു.പിണക്കം ഇണക്കം സ്‌നേഹം പ്രണയം വാത്സല്യം തുടങ്ങിയ എല്ലാ ചേരുവകളും കൊർത്തിണക്കികൊണ്ട് ഉള്ള ഒരു മനോഹര കുടുംബ കഥയായിട്ടാണ് സ്വാന്തനം ഏവർക്കും മുന്നിൽ എത്തുന്നത്.
ഒരുവിധം എല്ലാ സീരിയൽ കഥകളും പോകുന്നത് ഈ റൂട്ടിൽ തന്നെയാണ്.. പക്ഷെ, ഒട്ടും മടുക്കാത്ത എല്ലാ സീരിയലിനും ഒരു ടിപ്പിക്കൽ ഓടിയൻസ് ഉണ്ടാകും. സീരിയലിന്റെ കഥ പറയുന്നത് കലിപ്പാന്റെ കാന്താരി മോഡിലായിരുന്നു എങ്കിലും സീരിയൽ ഹിറ്റാണ്.
കഥയല്ലേ.... അതിനെ ഇങ്ങനെ ഒക്കെ കാര്യമായിട്ട് എടുക്കണോ... ?
ശരി വേണ്ട... സാന്ത്വനത്തെ വിമർശിക്കാനും ട്രോളാനും ഏറെപ്പേരുണ്ട്. നമുക്ക് വെറുതെ കണ്ണടച്ചു വിമർശിക്കണ്ട. എന്നാൽ പ്രേക്ഷകർ തന്നെ മുന്നോട്ട് വെക്കുന്ന ചില കാര്യങ്ങളുണ്ട്. ശിവൻ കുടുംബത്തിലെ ത്യാഗം സഹനം എന്നീ വിഷയങ്ങളിൽ പി എച്ച് ഡി എടുത്തുകൊണ്ടിരിക്കുന്ന കഥാപാത്രമാണോ? ഒരു നന്മ മരമായിട്ടാണ് ശിവൻ ഇപ്പോൾ ഗ്ലോറിഫൈ ചെയ്യപ്പെടുന്നത്.
ദേവിയേടത്തിയായിരുന്നു തുടക്കത്തിൽ ത്യാഗത്തിന്റെയും സഹനത്തിന്റെയും നിറകുടമായിരുന്നത്. എന്നാൽ, ഇപ്പോൾ ശിവൻ ചെയ്യുന്ന ത്യാഗം അനാവശ്യമായിപ്പോയില്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇപ്പോൾ കഥ മുന്നോട്ട് പോകുന്നത് അപ്പുവിന്റെ കഥയിലൂടെയാണ്. അപ്പുവും ഹരിയും ഒന്നിച്ചശേഷം ഒരു വർഷം കഴിഞ്ഞിട്ടും അപ്പുവിന്റെ അച്ഛൻ തമ്പി അപ്പുവിന്റെ ബന്ധം അംഗീകരിച്ചിട്ടില്ല.
ശിവൻ ശങ്കരൻ മാമയുമായിട്ടുള്ള പ്രശ്നത്തിന്റെ പേരിൽ തമ്പിയോട് അടിയിട്ടത് വലിയ സംസാരങ്ങൾക്ക് ഇടയാക്കി . ശിവൻ കുടുംബത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു.ബാലേട്ടൻ ശിവനെ മനസിലാക്കാതെ ശിവനോട് വഴക്കിടുന്നതോടെ എല്ലാ സത്യങ്ങളും അറിഞ്ഞ അഞ്ജു എന്തുകൊണ്ട് തമ്പിയോട് ശിവൻ മോശമായി പെരുമാറി എന്നറിയിക്കുന്നു.
തുടർന്ന് അച്ഛൻ കാണാൻ വരും വരെ അപ്പു നിരാഹാരം കിടക്കുമെന്നു തീരുമാനിക്കുകയും എന്തുകൊണ്ട് അപ്പു അങ്ങനെ ഒരു തീരുമാനത്തിലെത്തി എന്ന് എല്ലാവരോടും പറയുകയും ചെയ്യുന്നുണ്ട്. അങ്ങനെ അവിടെയും ശിവേട്ടൻ അപ്പു ഏടത്തിയുടെ കണ്ണീർ കണ്ട് തമ്പിയുടെ കാൽ പിടിക്കാൻ തയ്യാറാവുകയാണ്.
അങ്ങനെ ശിവൻ തമ്പിയോട് പോയി മാപ്പ് പറയുമ്പോൾ തമ്പി അടുത്ത ഡിമാന്റ് വെക്കുന്നു. അപ്പുവിനെ കാണാൻ വീട്ടിൽ വരാം. പക്ഷെ എപ്പോൾ വന്നാലും ശിവൻ ആ വീട്ടിൽ നിന്നും ഒതുങ്ങിപ്പോകണം. സ്വന്തം വീട്ടിൽ നിന്നും മാറിപ്പോകാൻ പറയുമ്പോഴും ശിവൻ സമ്മതിക്കുന്നുണ്ട്.
അതാണ് ഹൃദയത്തിന്റെ വിശാലത.
ഇനി ശിവൻ അതും അനുസരിച്ചു മാറി നിൽക്കുമ്പോൾ ദേ പിന്നെയും തമ്പി ആ വീട്ടിൽ വന്നു സംസാരിച്ചു പ്രശ്നമുണ്ടാക്കുകയാണ്. ഇത്രയും ത്യാഗവും സഹനവുമുള്ള ഒരു കഥാപാത്രമാകണോ നമ്മുടെ ശിവൻ. ഇതിലെ ലോജിക്കോ ലോജിക്ക് ഇല്ലായ്മയോ അല്ല ഞാൻ ചോദിക്കുന്നത്. പകരം ശിവനെ ഇത്രയും നന്മ മറമാക്കെണ്ടാതുണ്ടോ?
ഏതായാലും ഹരി സത്യം തുറന്നു പറഞ്ഞത് പ്രൊമോയിൽ കാണിക്കുന്നുണ്ട്. ശിവേട്ടന്റെ ത്യാഗം എല്ലാവരും തിരിച്ചറിയുമെന്നുള്ളത് അതിൽ നിന്നും ഉറപ്പാണ്. ആ ത്യാഗത്തിനു മുന്നിൽ നെക്ലസ് ഒന്നുമല്ല! എന്നുള്ള പ്രതികരണങ്ങൾ പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉണ്ട്. അടുത്ത മിക്കവാറും ശിവന്റെ ത്യാഗം സാന്ത്വനം വീട്ടിൽ എല്ലാവരും ചർച്ച ചെയ്യുന്നതും അപ്പു ശിവനോട് ക്ഷമ പറയുന്നതുമൊക്കെയാകും നടക്കുക.
https://www.facebook.com/Malayalivartha