കാത്തിരിപ്പിനൊടുവില്‍ ... മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ തീയേറ്ററുകളില്‍... ആദ്യ ഷോ കാണാന്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുളള താരങ്ങളും

കാത്തിരിപ്പിനൊടുവില്‍ ... മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ തീയേറ്ററുകളില്‍... അല്‍പം മുന്‍പാണ് ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിച്ചത്. കേരളത്തില്‍ മാത്രം 750ല്‍ അധികം സ്‌ക്രീനുകളിലാണ് എമ്പുരാന്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.
കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുളള താരങ്ങളും എത്തിയിട്ടുണ്ട്. ആരാധകരുടെ തിക്കും തിരക്കും മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിന് തീയേറ്ററുകളില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കി. മലയാളത്തിലെ ആദ്യ 50 കോടി ഓപ്പണിംഗ് (ആദ്യ ദിന കളക്ഷന്‍) നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാന്‍.
ലോകമെമ്പാടും നേടിയിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗിലൂടെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. അതേസമയം, അമേരിക്കയില്‍ മുന്നൂറോളം സ്‌ക്രീനുകളിലാണ് എമ്പുരാന്‍ പ്രദര്‍ശിപ്പിക്കുന്നത്. ഷിക്കാഗോ, ന്യൂയോര്‍ക്ക്, ഡാലസ്, തുടങ്ങി പ്രധാന നഗരങ്ങളില്‍ ആദ്യ ദിവസം ഹൗസ് ഫുള്‍ ആണ്.
എമ്പുരാന്‍ ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് മിക്കവരും സിനിമ കാണാനായി പോകുന്നത്.
"
https://www.facebook.com/Malayalivartha