നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' ഒടിടിയിലേക്ക്

മലയാളികളുടെ പ്രിയ നടന്‍ നിവിന്‍ പോളിയെ പ്രധാന കഥാപാത്രമാക്കി അരുണ്‍ വര്‍മ സംവിധാനം ചെയ്ത 'ബേബി ഗേള്‍' എന്ന ചിത്രം ഒടിടിയിലേക്ക്. ജനുവരി 23ന് ആയിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. ഫെബ്രുവരി 12 മുതല്‍ ചിത്രം സോണി ലിവില്‍ സ്ട്രീം ചെയ്യും.
ലിജോ മോള്‍ ജോസാണ് ചിത്രത്തില്‍ നായികയായി എത്തിയത്. സംഗീത് പ്രതാപും, അഭിമന്യു തിലകനും മറ്റ് പ്രധാന വേഷങ്ങളിലെത്തി. ജനിച്ച് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അസീസ് നെടുമങ്ങാട്, അശ്വന്ത് ലാല്‍, ജാഫര്‍ ഇടുക്കി, മേജര്‍ രവി, പ്രേം പ്രകാശ്, നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ജോസുകുട്ടി, അതിഥി രവി, ആല്‍ഫി പഞ്ഞിക്കാരന്‍, മൈഥിലി നായര്‍ എന്നിവരും മറ്റ് അഭിനേതാക്കളാണ്.
https://www.facebook.com/Malayalivartha


























