എംപുരാനാന്‍ കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും അവധി പ്രഖ്യാപിച്ച് കോളേജ് അധികൃതര്‍

മോഹന്‍ലാല്‍- പൃഥ്വിരാജ് ടീമിന്റെ എംപുരാന്‍ ഇന്ന് റിലീസായി. മാര്‍ച്ച് 27നായി കാത്തിരിക്കുകയായിരുന്നു സിനിമാ പ്രേമികള്‍. എന്നാല്‍ എംപുരാന്‍ കാണാനായി ജീവനക്കാര്‍ക്ക് ഫ്രീ ടിക്കറ്റും ലീവും അനുവദിച്ച കൊച്ചിയിലെ എസ്തെറ്റ് എന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ വാര്‍ത്ത ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ എംപുരാന്‍ കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കിയ കോളജും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.
ബെംഗളൂരുവിലെ ഗുഡ് ഷെപ്പേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷനാണ് മാര്‍ച്ച് 27ന് കോളജിന് അവധി നല്‍കിയിരിക്കുന്നത്. അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററും കോളജ് അധികൃതര്‍ പുറത്തുവിട്ടു. മാത്രമല്ല കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കുമായി ഒരു പ്രത്യേക ഫാന്‍സ് ഷോയും കോളജ് ഒരുക്കിയിട്ടുണ്ട്.
അതേസമയം സിനിമയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് എംപുരാന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൂസിഫറിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എംപുരാന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്റ് ആണ്.
https://www.facebook.com/Malayalivartha