പുലർച്ചെ മൂന്ന് മണിക്ക് സ്റ്റഫ് വേണമെന്ന്, നടൻ ശ്രീനാഥ് ഭാസിയുടെ ലഹരിയുപയോഗവും സഹിക്കാൻ പറ്റില്ല ; നടനെതിരെ നിർമ്മാതാവ്

സിനിമ മേഖലയിൽ ലഹരിയുപയോഗിക്കുന്ന നടന്മാരുടെ ഒപ്പം ഇനി അഭിനയിക്കില്ലെന്ന നടി വിൻസിയുടെ പ്രസ്ഥാവനയ്ക്ക് ശേഷം പല നടന്മാരും സംശയത്തിന്റെ മുൾമുനയിലാണ്.
സിനിമാ മേഖലയിൽ ലഹരി ഉപയോഗിക്കുന്ന നടീനടന്മാർ ആരൊക്കെയെന്ന് കണ്ടെത്താനുള്ള ഓട്ടത്തിലാണ് സോഷ്യൽ മീഡിയ. ഇതിനിടെയാണ് കഴിഞ്ഞ ദിവസം നടൻ ഷൈൻടോം ചാക്കോ താമസിക്കുന്ന ഹോട്ടലിൽ ലഹരിയുപയോഗിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതും നടൻ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയതുമെല്ലാം.
ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയുടെ പേരിന് ഒപ്പം തന്നെ നടൻ ശ്രീനാഥ് ഭാസിയുടെ പേരും സിനിമാ മേഖലയിൽ ലഹരിയുപയോഗിക്കുന്നവരുടെ കൂട്ടത്തിൽ എടുത്ത് പറയേണ്ടുന്ന ഒരു പേരായിരിക്കുകയാണ്. അതിന്റെ പ്രധാന കാരണം നടനെതിരെ നിർമാതാവ് ഹസീബ് മലബാർ ഉന്നയിച്ചിരിക്കുന്ന ആരോപണമാണി.
ശ്രീനാഥ് ഭാസി പുലർച്ചെ മൂന്ന് മണിക്ക് കഞ്ചാവ് ആവശ്യപ്പെട്ടു, 35 ദിവസം കൊണ്ട് തീർക്കേണ്ട സിനിമാ ചിത്രീകരണം അവസാനിച്ചത് 120 ദിവസത്തിന് ശേഷം എന്നൊക്കെയാണ് നിർമ്മാതാവ് ശ്രീനാഥ് ഭാസിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം.
‘നമുക്കു കോടതിയിൽ കാണാം’ എന്ന സിനിമയുടെ നിർമാതാവ് ഹസീബ് മലബാറാണ് നടനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു ദിവസം പുലർച്ചെ മൂന്നുമണിക്ക് ശ്രീനാഥ് ഫോണിൽ വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടെന്നും ഷൂട്ടിങ് ലൊക്കേഷനിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുമായിരുന്നെന്നും നടന്റെ നിസ്സഹകരണം മൂലം ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും സമൂഹമാധ്യമ പോസ്റ്റിൽ ഹസീബ് പറയുന്നു. ഷൂട്ടിങ് സെറ്റിൽ കാരവനിൽവച്ച് നടൻ ലഹരിമരുന്ന് ഉപയോഗിക്കുമായിരുന്നെന്നും ഹസീബ് പറഞ്ഞു.
അതേ സമയം ഇതിന് മുമ്പും നടൻ ശ്രീനാഥ് ഭാസിക്കെതി ലഹരി ഉപയോഗിച്ചു എന്നതിന്റെ പേരിൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിന് മുമ്പ് ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ശ്രീനാഥ് ഭാസിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. രണ്ടു കോടിരൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്‌ലീമ സുല്‍ത്താന, താന്‍ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നായിരുന്നു മൊഴി നൽകിയിരുന്നു. നടൻ ഇതു നിഷേധിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha