കാട്ടാളൻ്റെ ഓവർസീസ്റൈറ്റ് റെക്കാർഡ് തുകക്ക് വിൽപ്പന നടന്നു...

ആൻ്റെണി വറുഗീസിനെ (പെപ്പെ) നായകനാക്കി ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ മുഹമ്മദ് ഷെരീഫ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം റെക്കാർഡ് തുകക്ക് ദുബായ് ആസ്ഥാനമായ പാർസ് കമ്പനി (P H.F) സ്വന്തമാക്കിയിരിക്കുന്നു.
ഉയർന്ന സാങ്കേതികമികവിലും മികച്ച സാങ്കേതികവിദഗ്ദരും ഒത്തുചേരുന്ന ഈ സിനിമ ഇതിനകം തന്നെ ഇന്ത്യക്കകത്തും പുറത്തും ചർച്ചാവിഷയമായിരിക്കുകയാണ്. മാർക്കോയുടെ വൻ വിജയത്തിനു ശേഷം ക്യൂബ്സ് നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിച്ചു വരുന്നു.- വാഴൂർ ജോസ്.
https://www.facebook.com/Malayalivartha























