ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തില്‍ നിവിന്‍ പോളിയും നയന്‍താരയും ?

മലയാളത്തിലും തമിഴിലും ഒരുപോലെ തിരക്കേറുകയാണ് മലയാളികളുടെ പ്രിയതാരം നിവിന്‍ പോളിയ്ക്ക്. നിവിന്‍ പോളിയും തെന്നിന്ത്യയിലെ സൂപ്പര്‍ ഹീറോയിന്‍ നയന്‍ താരയും ഒരുമിക്കുന്നു എന്നതാണ് മലയാള സിനിമാലോകത്തെ പുതിയ വാര്‍ത്ത.നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരഭത്തിലാണ് ഇരുവരും നായികാ നായകന്‍മാരാകുന്നത്. ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ 'ഹേയ് ജൂഡ്' എന്നു പേരിട്ടിരിക്കുന്ന പുതിയ മലയാള ചിത്രത്തില്‍ നിവിന്‍ പോളി കരാര്‍ ഒപ്പിട്ടിരുന്നു. തമിഴ് താരം തൃഷയാണ് ചിത്രത്തിലെ നായിക.
ധ്യാന്‍ ശ്രീനിവാസന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ സംവിധായകന്‍.
ഇരു താരങ്ങള്‍ക്കും മലയാളത്തിലും തമിഴിലും ധാരാളം ആരാധകര്‍ ഉള്ളതിനാല്‍ ഇരു ഭാഷകളിലുമായാകും ചിത്രം ഒരുങ്ങുക.
ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല. നടന്‍ അജു വര്‍ഗീസാകും ചിത്രം നിര്‍മ്മിയ്ക്കുക. ഒരുപിടി മലയാള ചിത്രങ്ങളില്‍ നായകനായും സഹനടനായും കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഷമാണ് സഹോദരന്റെ പാതയില്‍ ധ്യാനും സംവിധാനത്തിലേക്ക് തിരിയുന്നത്. സംവിധായകന്‍ എന്ന നിലയില്‍ അരങ്ങേറുന്ന ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരഭത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം ഉറ്റു നോക്കുന്നത്.
https://www.facebook.com/Malayalivartha























