സംസ്ഥാനത്ത് വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണത്തിനെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ

സംസ്ഥാനത്ത് വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണത്തിനെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിലെടുക്കും. . ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. സംസ്ഥാനത്തെ എസ്ഐആർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജികളിലെ ആവശ്യം.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികൾ നിർത്തിവെക്കണമെന്നാണ് സംസ്ഥാനസർക്കാർ ആവശ്യപ്പെടുന്നത്. എസ്‌ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ എസ്ഐആറിനെതിരെ സംസ്ഥാന സർക്കാരിന് പുറമേ സിപിഎം, സിപിഐ ,കോൺഗ്രസ്, മുസ്‍ലിം ലീഗ്, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























