സൗദിയിൽ ലോറി മറിഞ്ഞ് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... സൗദിയിൽ ലോറി മറിഞ്ഞ് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് സ്വദേശി വെങ്കടേഷ് നാങ്കി (34) ആണ് മരിച്ചത്. ലോറി റോഡിൽ നിന്ന് തെന്നിമാറി മറിഞ്ഞാണ് അപകടം സംഭവിച്ചത്.
വാഹനം ഓടിച്ചിരുന്ന വെങ്കിടേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തിങ്കളാഴ്ച്ച (നവം. 24) വൈകിട്ടായിരുന്നു സംഭവം നടന്നത്. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
"
https://www.facebook.com/Malayalivartha























