ഭൈരവ ചോര്‍ന്നു: തീയേറ്റര്‍ പ്രിന്റാണ് ഇന്റര്‍നെറ്റിലെത്തിയതെന്ന് സംശയം

നാന്‍ വരേന്‍ തനിയാ എന്ന മുദ്രാവാക്യവുമായെത്തിയ വിജയിയുടെ ഭൈരവ ചോര്‍ന്നു. തീയേറ്റര്‍ പ്രിന്റാണ് ഇന്റര്‍നെറ്റിലെത്തിയതെന്ന് സംശയിക്കുന്നു. അതേ സമയം തീയേറ്റര്‍ അടച്ചുള്ള സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഫിലിം ഫെഡറേഷന്റെ ഏഴ് തീയേറ്ററുകളില്‍ റിലീസ് ചെയ്തു.വരും ദിവസങ്ങളില്‍ ഫെഡറേഷന്‍ അംഗങ്ങളുടെ കടുതല്‍ തീയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് നീക്കം. ഇത് സംഭവിക്കു യാണെങ്കില്‍ തീയേറ്റര്‍ ഉടമകളുടെ സമരം വെള്ളത്തിലാകാനാണ് സാധ്യത.
മുന്തിരിവള്ളികള്‍ പൂത്തപ്പോള്‍ ,ഫു ക്രി, ജോമോന്റെ സുവിശേഷം തുടങ്ങിയ മലയാള ചിത്രങ്ങള്‍ പെട്ടിയിലിരിക്കുമ്പോഴാണ് തമിഴ് ചിത്രം പണം വാരുന്നത്. മകന്‍ ചത്താലും കുഴപ്പമില്ല മരുമകളുടെ താലിയറ്റാല്‍ മതിയെന്നു വിശ്വസിക്കുന്ന സിനിമാക്കാരെ സംബന്ധിച്ചടത്തോളം മലയാള സിനിമ പെട്ടിയിലിരുന്നാല്‍ മതിയെന്ന നിലപാടാണുള്ളത് .
ഫെഡറേഷന്‍ സമരത്തെ നേരിടാനാണ് വിതരണക്കാരും നിര്‍മ്മാതാക്കളും തീരുമാനിച്ചിരിക്കുന്നത് .ഫെഡറേഷനുള്ളില്‍ തന്നെ വിള്ളലുണ്ടാക്കാനാണ് വിതരണക്കാരുടെ ശ്രമം. അതിന്റെ ഭാഗമായാണ് സമരത്തിലുള്ളവരുടെ തീയേറ്ററുകളില്‍ തന്നെ ഭൈരവ റിലീസാക്കിയത്.
വ്യാഴാഴ്ച രാവിലെയാണ് ചിത്രം റിലീസായത്. 5.30നായിരുന്നു ആദ്യ ഷോ. അപ്പോള്‍ തന്നെ ചിത്രം ചോര്‍ത്തിയെന്നാണ് സംശയം. തീയേറ്ററുകാരുടെ അറിവില്ലാതെ ചിത്രം ചോര്‍ത്തുക ബുദ്ധിമുട്ടാണ്. സിനിമയുടെ വീഡിയോ പ്രിന്റ് പുറത്തു വരുമ്പോള്‍ റിലീസ് സ്‌റ്റേഷനുകള്‍ കുടുങ്ങുമോ എന്ന സംശയം ബാക്കിയാവുന്നു.തമിഴ് വെബ് സൈറ്റിലാണ് ചിത്രം ചോര്‍ന്നെത്തിയത്.
https://www.facebook.com/Malayalivartha























