താളവട്ടത്തിലെ സോമന്‍ മുതല്‍ കലിയിലെ ചെമ്പന്‍ വിനോദ് വരെ.. വെറുപ്പ് തോന്നുന്ന 13 കഥാപാത്രങ്ങള്‍!

നിസ്സഹായനായ നായകനും ദുഷ്ടനായ വില്ലനും സിനിമ ഏതുമാകട്ടെ, കാഴ്ചക്കാര്‍ക്ക് ഒരു പക്ഷമേ ഉണ്ടാകൂ അത് നായകന്റെ ഒപ്പമായിരിക്കും. മലയാളത്തിലെ എണ്ണം പറഞ്ഞ വില്ലന്മാരെല്ലാം ഈയൊരു ക്രൈസിസിലൂടെ കടന്നുപോയവരാകും. മാസ് സിനിമകളില്‍ നായകനേക്കാള്‍ അല്ലെങ്കില്‍ നായകനൊപ്പം കയ്യടി നേടിയ വില്ലന്മാരുമുണ്ട്.
ബാഷയിലെ രഘുവരനും ദേവാസുരത്തിലെ ശേഖരനുമൊക്കെ അവരെക്കുറിച്ചല്ല ഈ കുറിപ്പ്. വില്ലനായിത്തന്നെ രംഗത്ത് വരാതെ പ്രേക്ഷകര്‍ക്കിടയില്‍ കടുത്ത വെറുപ്പിനും ദേഷ്യത്തിനും ഇടയാക്കിയ ചില കഥാപാത്രങ്ങളുണ്ട്. താളവട്ടത്തിലെ സോമന്‍ അത്തരത്തിലൊരു ദുഷ്ടനാണ്.
വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തിലെ സായികുമാര്‍. അത്രയ്ക്ക് സൂപ്പറായി ഇവരുടെ അഭിനയം എന്നതാണ് സത്യം. സംവിധായകന്‍ പറഞ്ഞിട്ടാണെന്ന് അറിയാമെങ്കിലും ആ കഥാപാത്രത്തെ ഓര്‍ക്കുമ്പോള്‍ തന്നെ ഒരു വെറുപ്പ് തോന്നിപ്പോകും, ആ പട്ടികയിലെ ചിലരിതാ...
പേര് കേട്ടാല്‍ അധികമാര്‍ക്കും ചിലപ്പോള്‍ തിരിച്ചറിയാന്‍ പറ്റി എന്ന് വരില്ല. 2013ലെ അഞ്ച് സുന്ദരികള്‍ എന്ന ചിത്രം ഓര്‍മയില്ലേ. അതില്‍ ഷൈജു ഖാലിദ് സംവിധാനം ചെയ്ത സേതുലക്ഷ്മി എന്ന കഥ. ഫോട്ടോ എടുക്കാന്‍ സ്റ്റുഡിയോയില്‍ പോയ കുട്ടികളെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വശപ്പെടുത്തുന്ന ദുഷ്ടന്‍ ഫോട്ടോഗ്രാഫര്‍ ആ വേഷം ചെയ്ത നടനാണ് ഗുരു സോമസുന്ദരം.
1986ലാണ് താളവട്ടം പുറത്തിറങ്ങിയത്. ഇന്നും ആളുകള്‍ക്ക് ഈ ചിത്രത്തില്‍ എം ജി സോമന്‍ അവതരിപ്പിച്ച ഡോക്ടറെ ഓര്‍ക്കുമ്പോള്‍ കലിപ്പ് വരും. ക്ലൈമാക്‌സ് സീനില്‍ മോഹന്‍ലാലിന്റെ വിനോദിനെ മരുന്ന് കുത്തിവെച്ച് കോമയിലാക്കിയ ദുഷ്ടന്‍ കഥാപാത്രം. വിനോദിനെ മകളായ കാര്‍ത്തിക സ്‌നേഹിച്ചതിന്റെ പ്രതികാരം. മലയാളത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും ക്രൂരനായ ഒരു അച്ഛന്‍ വേഷം.
കാണുമ്പോള്‍ തന്നെ ദേഷ്യം തോന്നിപ്പിക്കുന്ന ഒരു കഥാപാത്രമായിരുന്നു കലി എന്ന ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെ ചെമ്പന്‍ വിനോദിന്റെ ചക്കര എന്ന ലോറി ഡ്രൈവർ. സായി പല്ലവിയോടുള്ള ചക്കരയുടെ നോട്ടവും പെരുമാറ്റവും പിന്നാലെ വണ്ടിയോടിച്ചുള്ള പേടിപ്പിക്കലും കൂടിയായപ്പോള്‍ തികഞ്ഞു
അസാമാന്യ കഥാപാത്രങ്ങള്‍ കൊണ്ട് മലയാളക്കരയെ വിസ്മയിപ്പിച്ച നടനാണ് മുരളി. വരവേല്‍പ് എന്ന ചിത്രത്തില്‍ മുരളി അവതരിപ്പിച്ച യൂണിയന്‍ നേതാവ് ആളുകള്‍ ഒരിക്കലും മറക്കില്ല. മോഹന്‍ലാലിനെ മുരളിയുടെ കഥാപാത്രം ഇട്ട് കഷ്ടപ്പെടുത്തിയതിന് കയ്യും കണക്കുമില്ല എന്ന് പറയേണ്ടിവരും.
വില്ലന്‍ വേഷങ്ങളില്‍ ഷമ്മി തിലകന്‍ ഇഷ്ടം പോലെ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കസ്തൂരിമാനിലെ ആ വേഷം. ഒരു മനുഷ്യന് ഇത്രയ്ക്ക് ക്രൂരനാകാന്‍ കഴിയുമോ എന്ന് വരെ ആളുകള്‍ക്ക് തോന്നിപ്പോകും. കയ്യില്‍ കിട്ടിയാല്‍ ആരും രണ്ട് കൊടുത്തുപോകുന്ന അത്രയും സ്വാഭാവികമായിട്ടാണ് ഷമ്മി തിലകന്‍ ആ വേഷം ചെയ്തത്.
ദൃശ്യം എന്ന സൂപ്പര്‍ മെഗാഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം കയ്യടി നേടിയ കഥാപാത്രമാണ് ഷാജോണ്‍ അവതരിപ്പിച്ച ക്രൂരനായ പോലീസ് ഓഫീസര്‍ സഹദേവന്‍. ഷാജോണ്‍ എന്ന മിമിക്രി താരത്തിന്റെ ലെവല്‍ തന്നെ ഈ ചിത്രത്തോടെ മാറിപ്പോയി.
മമ്മൂട്ടിയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ പഴശ്ശിരാജയിലെ നെടുമുടി വേണുവിന്റെ റോള്‍. നായകനായ മമ്മൂട്ടിയെ ഒന്നും ചെയ്യുന്നില്ലെങ്കിലും തലക്കല്‍ ചന്തുവായ മനോജ് കെ ജയനെ ഒറ്റിക്കൊടുത്ത വേണുവിന്റെ കഥാപാത്രത്തെ എളുപ്പമൊന്നും മറക്കാന്‍ പറ്റില്ല.
ജനപ്രിയ നടനാണെങ്കിലും ദേഷ്യം തോന്നിപ്പിക്കുന്ന ഒരുപാട് വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് വിനീത്. കമലദളം, മഴവില്ല്, ഡാര്‍ലിങ് ഡാര്‍ലിങ് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ അവയില്‍ ചിലതാണ്.
ഒരുപാട് വില്ലന്‍ വേഷങ്ങള്‍ അനശ്വരമാക്കിയിട്ടുള്ള നടനാണ് സായി കുമാര്‍. നായകനായും സ്വഭാവനടനായും ഹാസ്യതാരമായും തിളങ്ങിയിട്ടുള്ള സായികുമാറിന്റെ വ്യത്യസ്തമായ അഭിനയമായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന കലാഭവന്‍ മണി ചിത്രത്തില്‍ കണ്ടത്.

https://www.facebook.com/Malayalivartha























