'മ'താരങ്ങള്‍ക്കെതിരെ ഫിലിം പ്രൊഡ്രൂസേഴ്‌സ് അസോസിയേഷന്‍

മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മുട്ടിക്കും മോഹന്‍ലാലിനും എതിരെ ഫിലിം പ്രൊഡ്രൂസേഴ്‌സ് അസോസിയേഷന്‍. സിനിമ സമരം ഒരു മാസം പിന്നിട്ടിട്ടും മമ്മുട്ടിയും മോഹന്‍ലാലും പ്രതികരിച്ചിട്ടില്ലെന്ന് പ്രൊഡ്രൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി. മമ്മൂട്ടിയെ കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ നേരില്‍ കണ്ടെന്നും എന്നാല്‍ അദ്ദേഹം സമരത്തെക്കുറിച്ച് ഒന്നും ചോദിച്ച് പോലുമില്ലെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















