എ ക്‌ളാസ് തിയേറ്ററുടമകളുടെ സമരം ചൊവ്വാഴ്ച പിന്‍വലിക്കുമെന്ന് സൂചന

മലയാള സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കി കൊണ്ടുള്ള എ ക്‌ളാസ് തിയേറ്ററുടമകളുടെ സമരം പിന്‍വലിക്കുന്നു. എ ക്‌ളാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറഷനില്‍ പിളര്‍പ്പുണ്ടായതാണ് സമരം അവസാനിപ്പിക്കാന്‍ പ്രധാന കാരണമെന്നാണ് സൂചന. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ സമരത്തിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതും സമരം പിന്‍വലിക്കുന്ന അവസ്ഥയിലേക്ക് തിയേറ്റര്‍ ഉടമകളെ എത്തിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച എറണാകുളത്ത് ചേരുന്ന പൊതുയോഗത്തില്‍ സമരം പിന്‍വലിച്ച് കൊണ്ടുള്ള തീരുമാനമുണ്ടാകുമെന്നാണറിയുന്നത്. ബുധനാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി റിലീസ് ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്‌ബോള്‍ എന്നീ സിനിമകള്‍ ഫെഡറേഷന്റെ തിയേറ്ററുകളിലും റിലീസ് ചെയ്യും.
നടന്‍ ദിലീപാണ് തന്ത്രപരമായ ഇടപെടലിലൂടെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് 'പണി' കൊടുത്തതെന്നാണ് അറിയുന്നത്. ദിലീപിന്റെ നേതൃത്വത്തില്‍ തിയേറ്ററുടമകളുടെ പുതിയ സംഘടനയ്ക്ക് ശനിയാഴ്ച രൂപം നല്‍കും. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെ അമ്ബതികധികം തിയേറ്ററുകള്‍ സമരത്തോട് മുഖം തിരിഞ്ഞ് ഭൈരവ റിലീസ് ചെയ്തതില്‍ ദിലീപിന്റെ ഇടപെടലുണ്ടായിരുന്നു. സമരം തുടര്‍ന്നാല്‍ കൂടുതല്‍ തിയേറ്ററുകള്‍ സമരത്തില്‍ നിന്ന് പിന്‍മാറുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് ആശങ്കയുണ്ട്.
ദിലീപിന്റെ നേതൃത്വതില്‍ രൂപീകരിക്കുന്ന സംഘടനയില്‍ സുരേഷ് ഷേണായി (ഷേണായി സിനിമാക്‌സ്), ആന്റണി പെരുമ്ബാവൂര്‍(ആശിര്‍വാദ് സിനിമാസ്) എന്നിവരുടെ സാന്നിധ്യവുമുണ്ടാകും. സിനിമയെ സ്‌നേഹിക്കുന്ന സംഘടനകളിലൊന്നായി തിയേറ്റര്‍ ഉടമകളുടെ സംഘടനയും മാറണമെന്നതിനാലാണ് പുതിയ സംഘടന രൂപീകരിക്കുന്നതെന്ന് ദിലീപുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം കണക്കിലെടുത്തും 25ന് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടക്കുന്നതിനാലും സമരം അവസാനിപ്പിക്കുകയാണെന്നാകും പൊതുയോഗത്തില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നിലപാടെടുക്കുക. സംഘടനയെ നോക്കുകുത്തിയാക്കി 'ഭൈരവ' റിലീസ് ചെയ്ത തിയേറ്ററുകള്‍ക്കെതിരെ നടപടിയെടുക്കുന്നത് ബുദ്ധിയല്ലെന്ന കരുതുന്നവര്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലുണ്ട്.
https://www.facebook.com/Malayalivartha






















